• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോകകപ്പിനൊരുങ്ങുന്ന ആഫ്രിക്കന്‍ ടീമുകള്‍ക്ക് ഫിഫയുടെ ധനസഹായം

By Web Desk    May 5, 2018   

ലോകകപ്പിന് ഒരുങ്ങുന്ന ആഫ്രിക്കന്‍ ടീമുകള്‍ക്ക് ഫിഫയുടെ സഹായം. ടീമുകളുടെ മുന്നൊരുക്കത്തിനായി ഫിഫ 13 കോടിയിലേറെ രൂപ ധനസഹായം നല്‍കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആഫിക്കന്‍ ടീമുകളുടെ ലോകകപ്പ് മുന്നൊരുക്കത്തില്‍ കുറവുകളൊന്നും വരാതിരിക്കാനാണ് ഫിഫയുടെ കോടികളുടെ സഹായം. 

അതേസമയം, ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകള്‍ക്ക് പത്ത് കോടിരൂപ വീതമാണ് സമ്മാനത്തുകയായി ഫിഫ നല്‍കുക. ലോകകപ്പിന് ശേഷമാണ് ഇത് നല്‍കാറുള്ളത്. എന്നാല്‍ ആഫ്രിക്കന്‍ ടീമുകളുടെ പ്രകടനം നിറം മങ്ങാതിരിക്കാന്‍ സമ്മാനത്തുകയുടെ ഒരുഭാഗം തയ്യാറെടുപ്പുകള്‍ക്കായി നേരത്തേ നല്‍കാന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു.

ആഫ്രിക്കയില്‍ നിന്ന് റഷ്യയിലേക്ക് യോഗ്യത നേടിയ അഞ്ച് ടീമുകള്‍ക്കായി 13കോടി 34 ലക്ഷം രൂപയാണ് ഫിഫ മുന്‍കൂറായി നല്‍കുക. ഈജിപ്റ്റ്, മൊറോക്കോ, നൈജീരിയ, സെനഗല്‍, ടുണീഷ്യ എന്നിവരാണ് ലോകകപ്പിന് യോഗ്യത നേടിയ ആഫ്രിക്കന്‍ ടീമുകള്‍. നിലവില്‍ മിക്ക ആഫ്രിക്കന്‍ ടീമുകളിലും പ്രതിഫല തര്‍ക്കം നിലനിര്‍ക്കുന്നുണ്ട്. ഇതുവരെ കളിച്ചതിനുള്ള പ്രതിഫലം കിട്ടാത്തതാണ് തര്‍ക്കത്തിന്റെ പധാന കാരണം. 

ഫിഫ സമ്മാനത്തുക നേരത്തേ നല്‍കുന്നതിലൂടെ ഇത്തരം തര്‍ക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News