• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 ഇന്ത്യയുടെ അടുത്ത പോരാട്ടം ഇനി വെസ്റ്റിന്‍ഡീസിനെതിരെ

By Web Desk    October 3, 2018   

രാജ്കോട്ട്:ഏഷ്യാ കപ്പ് സ്വന്തമാക്കിയതിന് പിന്നാലെ  വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങി  ഇന്ത്യ. രണ്ട് ടെസ്റ്റുകള്‍  ഉള്‍പ്പെടുത്തിയിരിക്കുന്ന പരമ്പരയില്‍ ആദ്യ മത്സരം നാളെ രാജ്‌കോട്ടില്‍ ആരംഭിക്കും. കൂടാതെ, അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും വിന്‍ഡീസ് ഇന്ത്യക്കെതിരേ കളിക്കും.

ടെസ്റ്റ് റാങ്കിങ്ങില്‍ എട്ടാമതുള്ള വിന്‍ഡീസിനെതിരെ ഒന്നാം നിരയെയല്ല ഇന്ത്യ കളത്തിലിറക്കുന്നത്. എങ്കിലും ഈ പരമ്ബരയ്ക്കു തൊട്ടുപിന്നാലെയുള്ള ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള മുന്നൊരുക്കമായാണ് പരമ്ബരയെ ഇന്ത്യ കാണുന്നത്. ഓസ്ട്രേലിയന്‍ മണ്ണിലേക്കാണ് ഇന്ത്യ അടുത്ത മാസം യാത്ര തിരിക്കുന്നത് എന്നതും കാണേണ്ടതുണ്ട്.ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് ഏഷ്യാ കപ്പിനായി യാത്ര തിരിച്ച ഇന്ത്യ കിരീടവുമായാണ് നാട്ടിലെത്തിയത്. നാട്ടില്‍ വിന്‍ഡീസില്‍ നിന്ന് കാര്യമായ വെല്ലുവിളി ഇന്ത്യ പ്രതീക്ഷിക്കുന്നുമില്ല.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News