• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  യുവേഫ നാഷന്‍സ് ഫുട്‌ബോള്‍ ലീഗ്;  പോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഇറ്റലി  

By Web Desk    October 16, 2018   

ബാഴ്സ:യുവേഫ നാഷന്‍സ് ഫുട്‌ബോള്‍ ലീഗില്‍ പോളണ്ടിനെ തറപറ്റിച്ച് ഇറ്റലി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറ്റലി ജയം കണ്ടത്. ക്രിസ്റ്റ്യാനോ ബിരാഗിയുടെ വക ഇഞ്ചുറി ടൈമിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍.തോല്‍വിയോടെ പോളണ്ട് എ ലീഗില്‍നിന്ന് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. ലീഗില്‍ തരംതാഴ്ത്തപ്പെടുന്ന ആദ്യടീമാണ് പോളണ്ട്. എ ലീഗില്‍ ഗ്രൂപ്പ് മൂന്നിലാണ് ഇരുടീമുകളുടെയും സ്ഥാനം. യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലാണ് ഗ്രൂപ്പിലെ മറ്റൊരു ടീം

നിലവില്‍ രണ്ടുമത്സരങ്ങളില്‍നിന്ന് ആറു പോയന്റുമായി പോര്‍ച്ചുഗലാണ് ഗ്രൂപ്പില്‍ മുന്നില്‍. രണ്ടാമതുള്ള ഇറ്റലിക്ക് നാലു പോയിന്റുണ്ട്. ഒരു സമനില മാത്രമുള്ള പോളണ്ടിന് ഒരു പോയിന്റാണ് സമ്പാദ്യം. ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ മാത്രമാണ് സെമിയിലെത്തുക. രണ്ടാമതുള്ള ടീം ലീഗില്‍ നിലനില്‍ക്കുമ്പോള്‍ മൂന്നാമതുള്ള ടീം തരംതാഴ്ത്തപ്പെടും.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News