• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതകളുടെ  ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം 

By Web Desk    November 9, 2018   
twenty-20

പ്രൊവിഡന്‍സ് (ഗയാന): വനിതകളുടെ  ക്രിക്കറ്റ് ലോകകപ്പിന് വെള്ളിയാഴ്ച തുടക്കം. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ആറാമത് ട്വന്റി 20  ലോകകപ്പില്‍ 10 ടീമുകളാണ്  പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ  കരുത്തരായ ന്യൂസീലന്‍ഡിനെ നേരിടും. രാത്രി 8.30 മുതല്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യയ്ക്ക് ഇതുവരെ വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം നേടാനായിട്ടില്ല. ഇത്തവണ ആ പരാതി പരിഹരിക്കാനാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. മുന്‍ ഇന്ത്യന്‍ താരവും സ്പിന്നറുമായിരുന്ന രമേശ് പവാറാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഇത്തവണ ആറ് പുതുമുഖങ്ങളെയാണ് പവാര്‍ ടീമിലെടുത്തിരിക്കുന്നത്. 36-കാരിയായ മിതാലി രാജ് തൊട്ട് പതിനെട്ടുകാരിയായ ജെമീമ റോഡ്രിഗസ് വരെ പരിചയസമ്പത്തും യുവത്വവും നിറഞ്ഞ ടീമില്‍ ഇക്കുറി വൈവിധ്യമുണ്ട്.

ലോകകപ്പ് മുന്നില്‍ക്കണ്ട് പരിശീലകസ്ഥാനം ഏറ്റെടുത്ത പവാര്‍, വനിതകളുടെ സ്പിന്‍ കരുത്ത് ഉപയോഗപ്പെടുത്തുന്നതരത്തിലാകും തന്ത്രങ്ങള്‍ മെനയുക. എന്നാല്‍, ഇന്ത്യയുടെ മികച്ച ബൗളറായ ജുലന്‍ ഗോസ്വാമി ഇപ്പോള്‍ ടീമിലില്ല. പൂനം യാദവ്, ഓള്‍ റൗണ്ടര്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് സ്പിന്നര്‍മാരായി ടീമിലുള്ളത്. അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാകര്‍, മാന്‍ഷി ജോഷി എന്നിവരടങ്ങിയ പേസര്‍മാര്‍ക്ക് മത്സരപരിചയം കുറവാണ്.

ഹര്‍മന്‍പ്രീത്, മിതാലി രാജ്, സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ് എന്നിവരടങ്ങിയ ബാറ്റിങ് നിരയ്ക്ക് ലോകോത്തര നിലവാരമുണ്ട്. ശ്രീലങ്കയ്ക്കെതിരേ സമീപകാലത്ത് 4-0ത്തിന് പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. അതേസമയം, ക്വലാലംപുരില്‍ നടന്ന ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യ, ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.


ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, അയര്‍ലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. മൂന്നു തവണ ചാമ്പ്യന്‍മാരായ ഓസീസ്, കഴിഞ്ഞ തവണ കിരീടമുയര്‍ത്തിയ വിന്‍ഡീസ് എന്നീ ടീമുകള്‍ മികച്ച ഫോമിലാണ്. എന്നാല്‍ സന്നാഹ മത്സരങ്ങളില്‍ വിന്‍ഡീസിനെയും ഓസ്ട്രേലിയയെയും തോല്‍പ്പിച്ച ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ടാനിയ ഭാട്ടിയ, ഏക്താ ബിഷ്ത്, ജയാലന്‍ ഹേമലത, മാന്‍സി ജോഷി, വേദ കൃഷ്ണമൂര്‍ത്തി, സ്മൃതി മന്ഥാന, അനുജ പാട്ടീല്‍, മിതാലി രാജ്, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, പൂജാ വസ്ത്രാകാര്‍, രാധാ യാദവ്, പൂനം യാദവ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News