• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
08:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇതിഹാസതാരത്തിന്റെ മടങ്ങിവരവ് പുതിയ റോളില്‍

By Web Desk    May 5, 2018   

പുതിയ റോളില്‍ ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ഡ്. താരത്തെ പരിശീലകനായി നിയമിച്ച് റേഞ്ചേഴ്‌സ് എഫ്.സി. നാലു വര്‍ഷത്തേക്കാണ് ജെറാര്‍ഡ് ക്ലബുമായി കരാറൊപ്പിട്ടിരിക്കുന്നത്. ലിവര്‍പൂളിനായി കരിയറിന്റെ 17 വര്‍ഷങ്ങളാണ് ജെറാഡ് നീക്കിവച്ചത്. ലിവര്‍പൂള്‍ കണ്ട എക്കാലത്തെയും മികച്ച നായകനായാണ് ജെറാഡ് അറിയപ്പെടുന്നതും. 

504 മത്സരങ്ങള്‍ ലിവര്‍പൂളിന് വേണ്ടി കളിച്ച ഇംഗ്ലീഷ് താരം 120 ഗോളുകളും സ്വന്തമാക്കി. വര്‍പൂള്‍ ഇംഗ്ലണ്ട് നായകനായിരുന്ന ജെറാര്‍ഡ് നിലവില്‍ ആന്‍ഫീല്‍ഡില്‍ യൂത്ത് കോച്ചായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

2014 ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച സ്റ്റീവന്‍ ജെറാര്‍ഡ് ക്ലബ് കരിയര്‍ അവസാനിപ്പിക്കുന്നത് മേജര്‍ സോക്കര്‍ ലീഗ് ടീമായ എല്‍ ഏ ഗാലക്‌സിയിലാണ്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News