• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഉത്തേജക മരുന്ന് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയം;  സ്‌റ്റേഡിയത്തില്‍ ഉപയോഗിച്ച് ഉപേക്ഷിച്ച വിദേശനിര്‍മിത മരുന്നുകുപ്പികളുടെ സാന്നിധ്യം

By Web Desk    October 30, 2018   

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഉത്തേജക മരുന്ന് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയം. സ്‌റ്റേഡിയത്തില്‍ ഉപയോഗിച്ച് ഉപേക്ഷിച്ച വിദേശനിര്‍മിത മരുന്നുകുപ്പികളുടെ സാന്നിധ്യം കണ്ടെത്തിയതാണ് ഇത്തരത്തിലൊരു സംശയത്തിന് വഴിയൊരുക്കിയത്.  യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ കായിക മേള ഞായറാഴ്ചയാണ് അവസാനിച്ചത് ഇതിന്  പിന്നാലെയാണ് മരുന്നുകുപ്പികള്‍  കണ്ടെത്തിയത്. ഇന്ത്യയില്‍ വില്‍പനയില്ലാത്ത വിലകൂടിയ ബോട്ടില്‍ ഉത്തേജകമരുന്നാണെന്നും ഇന്ത്യയില്‍ നിലവിലുള്ള സംവിധാനം ഉപയോഗിച്ച്  പരിശോധന നടത്തിയാലും അത് കണ്ടെത്തുക പ്രയാസമാണെന്നും  വിദഗ്ധര്‍ പറയുന്നു.

റഷ്യന്‍ ഭാഷയാണ് കുപ്പിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കുന്ന എ.ടി.പി തന്മാത്രകളെ ഉത്തേജിപ്പിച്ച് ശാരീരികക്ഷമതയും കരുത്തും വര്‍ധിപ്പിക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.മുമ്പ് ദേശീയ സ്‌കൂള്‍കായികമേള നടന്ന സന്ദര്‍ഭങ്ങളില്‍ ഉത്തേജകമരുന്ന് കുപ്പികള്‍ ഈ സ്‌റ്റേഡിയത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കായികമേളയിലും ഉത്തേജകമരുന്ന് ഉപയോഗം കണ്ടെത്താനായി ദേശീയ ഏജന്‍സിയായ നാഡയുടെ പ്രതിനിധികളുണ്ടായിരുന്നു. എന്നാല്‍, ഉത്തേജകമരുന്ന് ഉപയോഗിച്ച ആരെയും അവര്‍ക്ക് കണ്ടെത്താനായില്ല. ഇത്തരത്തിലുള്ള ഉത്തേജകമരുന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രക്തത്തില്‍ അലിയുമെന്നും അതിനാല്‍തന്നെ അത് ഉപയോഗിച്ചോയെന്ന് കണ്ടെത്താന്‍ പ്രയാസമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: sports
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News