• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  മിന്നല്‍ വേഗത്തില്‍ ദ്യുതി കഴുത്തിലണിഞ്ഞത് വെള്ളി 

By Web Desk    August 29, 2018   
dyuthi asian games

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ മിന്നല്‍ വേഗത്തില്‍ വെള്ളിയണിഞ്ഞ്  ഇന്ത്യയുടെ അതിവേഗക്കാരി ദ്യുതി ചന്ദ്. 100 മീറ്ററിലെ വെള്ളിനേട്ടത്തിന് പിന്നാലെ വീണ്ടും  200 മീറ്ററിലും വെള്ളി കരസ്ഥമാക്കി  ദ്യുതി ചന്ദ്.  23.20 സെക്കന്റില്‍ ഓടിയെത്തി ഇന്ത്യന്‍ താരം വെള്ളി കഴുത്തിലണിഞ്ഞു.

ബഹ്റെയ്ന്റെ ഒഡിയോങ്ങിനാണ് സ്വര്‍ണം. 22.96 സെക്കന്റിലാണ് ഒഡിയോങ് ഫിനിഷ് ചെയ്തത്. ചൈനീസ് താരം വെയ് യോങ്ലി വെങ്കലം നേടി. (23.27 സെക്കന്റ്).സെമിഫൈനലില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് (23:00 സെക്കന്റ്) ദ്യുതി ഫൈനലിലേക്ക് മുന്നേറിയത്.
 

നേരത്തെ 100 മീറ്ററില്‍ 0.02 സെക്കന്റിന്റെ വ്യത്യാസത്തിലാണ് ഇരുപത്തിമൂന്നുകാരിക്ക് സ്വര്‍ണ മെഡല്‍ നഷ്ടപ്പെട്ടത്. 1998ല്‍ രചിത മിസ്ട്രി വെങ്കലം നേടിയ ശേഷം ഇന്ത്യ ഏഷ്യന്‍ ഗെയിംസ് 100 മീറ്ററില്‍ നേടുന്ന മെഡലായിരുന്നു ദ്യുതിയുടെ വെള്ളി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News