• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഇതുവരെ ആരും അറിഞ്ഞില്ല; സൈനയും കശ്യപും ഒന്നിക്കുന്നു  

By Web Desk    September 26, 2018   

ഹൈദരാബാദ്: ആരുമറിയാത്ത വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ സൈനയും കശ്യപും ഒന്നിക്കുന്നു.  ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി. കശ്യപുമാണ് വിവാഹിതരാകുന്നത്. ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വെച്ചാകും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. പിന്നീട് ഡിസംബര്‍ 21ന് വിവാഹ സത്കാരം നടത്തും.

കഴിഞ്ഞ പത്ത് വര്‍ഷമായി കശ്യപും സൈനയും പ്രണയത്തിലായിരുന്നു. 2005-ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്. സഹതാരങ്ങളായ കിദംബി ശ്രീകാന്ത്, എച്ച്.എസ് പ്രണോയ്, ഗുരുസായ്ദത്ത് എന്നിവര്‍ക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു. എന്നാല്‍ ഈ സൗഹൃദ വലയത്തിനപ്പുറം പോകാതെ സൈനയും കശ്യപും പ്രയണം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.

ഇരുപത്തിയെട്ടുകാരിയായ സൈന കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി. 

ഇത് ആദ്യമായല്ല ഇന്ത്യയിലെ കായിക താരങ്ങള്‍ തമ്മില്‍ വിവാഹതിരാകുന്നത്. സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍-ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്, വോളിബോള്‍ താരം പ്രതിമ സിങ്ങ്-ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ, ഗുസ്തി താരങ്ങളായ ഗീത ഫൊഗാട്ട്-പവന്‍ കുമാര്‍ എന്നിവരാണ് ഇതിന് മുമ്പ് വിവാഹിതരായ ഇന്ത്യന്‍ കായിക താരങ്ങള്‍. ബാഡ്മിന്റണ്‍ താരങ്ങളായ ജ്വാല ഗുട്ടയും ചേതന്‍ ആനന്ദും വിവാഹതിരായിരുന്നെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News