• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
09:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റഷ്യയുടെ ഗോള്‍ കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ് ഫുട്‌ബോളില്‍ നിന്നും വിരമിച്ചു 

By Web Desk    October 2, 2018   
russia goal keeper

മോസ്‌കോ: റഷ്യന്‍ ലോകകപ്പ്  ഹീറോ ഇഗോര്‍ അകിന്‍ഫീവ് ഫുട്‌ബോളില്‍ നിന്നു വിരമിച്ചു.  ലോകകപ്പില്‍ റഷ്യയെ ക്വാര്‍ട്ടറിലെത്തിച്ചതില്‍ ഗോള്‍കീപ്പറായ  അകിന്‍ഫീവിന്റെ പങ്ക് വളരെ വലുതായിരുന്നു. പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യന്‍മാരായ സ്പെയിനിനെ മറികടന്ന് റഷ്യ ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ നിര്‍ണായകമായത് ഷൂട്ടൗട്ടില്‍ അകിന്‍ഫീവിന്റെ സേവുകളായിരുന്നു.

രാജ്യത്തിനായി 111 മത്സരങ്ങള്‍ കളിച്ചതിനു ശേഷമാണ് അവരുടെ ഇതിഹാസ ഗോള്‍കീപ്പര്‍ വിടപറയുന്നത്. തിങ്കളാഴ്ചയാണ് അകിന്‍ഫീവ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. തുടര്‍ച്ചയായി ഉണ്ടാകുന്ന പരിക്കുകളും അവ ഭേദമാകാന്‍ എടുക്കുന്ന കാലതാമസവുമാണ് അകിന്‍ഫീവിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. 

32-കാരനായ അകിന്‍ഫീവ് 2004-ലാണ് റഷ്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം പോലെ തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഒരു അവസാനവും ഉണ്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന സമയത്ത് അകിന്‍ഫീവ് പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News