• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പീഡന ആരോപണം; തന്റെ പേര് ഉപയോഗിച്ച് പ്രസക്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നത്; തനിക്ക് അതില്‍ ആകുലപ്പെടാനായ് ഒന്നുമില്ലെന്നും റൊണാള്‍ഡോ 

By Web Desk    October 1, 2018   

ടുറിന്‍:  ലാസ് വെഗാസിലെ ഹോട്ടലില്‍ വച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന  ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2009-ല്‍ നടന്നെന്ന് പറയപ്പെടുന്ന സംഭവം വാസ്തവ വിരുദ്ധമാണെന്നും തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നതെന്നും ക്രിസ്റ്റ്യാനോ പ്രതികരിച്ചു. ഇത് ജോലിയുടെ ഭാഗമാണെന്നും അതിനെക്കുറിച്ച് ആകുലപ്പെടുന്നില്ലെന്നും താന്‍ സന്തോഷവാനാണെന്നും പോര്‍ച്ചുഗീസ് താരം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രാം ലൈവിലാണ് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്.

 2009-ല്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. മുപ്പത്തിനാലുകാരിയായ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗയാണ് ക്രിസ്റ്റ്യാനോയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്.അതേസമയം, പീഡിപ്പിച്ചുവെന്ന പരാതി കള്ളമാണെന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയത്. ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ച ജര്‍മന്‍ മാധ്യമം ഡെര്‍ സ്പീഗലിനെതിരെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ഈ സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ ക്രിസ്റ്റ്യാനോ നല്‍കിയതായും ഇരുവരുടേയും അഭിഭാഷകര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പണം നല്‍കാന്‍ തീരുമാനിച്ചതെന്നും സ്പീഗലിലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് 

സംഭവം നടന്നതിന് ശേഷം പൊലീസില്‍ പരാതിനല്‍കാതെ മയോര്‍ഗ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് ഇരുവരുടെയും അഭിഭാഷകര്‍ക്കിടയില്‍ സംസാരിച്ച് രമ്യതയിലെത്തുകയായിരുന്നുവെന്നും ജര്‍മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News