• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:23 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആഘോഷത്തിനിടയിൽ ഖലീല്‍ അഹമ്മദിന്റെ തല്ല് മേടിച്ച് രോഹിത് ശർമ്മ 

By Web Desk    November 7, 2018   
rohith sharma

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസുമായുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ നേടിയത്.   മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍  ഉണ്ടാവുകയും ചെയ്തു.  എന്നാല്‍ ആഘോഷപ്രകടനങ്ങള്‍ക്കിടെ അബദ്ധത്തില്‍ ഇന്ത്യന്‍ താരം ഖലീല്‍ അഹമ്മദിന്റെ കൈ രോഹിത് ശര്‍മ്മയുടെ മുഖത്ത് കൊണ്ടതും, ഇന്ത്യന്‍ നായകന്‍ പിന്നിലേക്ക് മാറിയതുമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചിരിയുണര്‍ത്തുന്നത്.
 
മത്സരത്തില്‍ വിന്‍ഡീസ് വിക്കറ്റുകളിലൊന്ന് ആഘോഷിക്കുന്നതിനിടയിലായിരുന്നു സംഭവം. വിക്കറ്റ് വീണ സന്തോഷത്തില്‍ ഓടിയെത്തിയ ഖലീല്‍ അഹമ്മദിന്റെ ആഘോഷപ്രകടനത്തിനിടെ അബദ്ധത്തില്‍ അദ്ദേഹത്തിന്റെ കൈ നായകന്‍ രോഹിത് ശര്‍മ്മയുടെ മുഖത്ത് കൊള്ളുകയായിരുന്നു. ഖലീല്‍ മനപൂര്‍വ്വം ചെയ്തതെല്ലെങ്കിലും മുഖത്ത് കൈകൊണ്ട രോഹിതിന് വേദനയെടുത്തെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ തെളിയിച്ചു. താരം ഉടന്‍ തന്നെ പിന്നിലേക്ക് മാറുകയും ചെയ്തു. ഈ സംഭവം നടക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ട്യ എന്നിവരും ഇവര്‍ക്കരികിലുണ്ടായിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News