• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വെള്ളം കുടിക്കുന്ന ലാഘവത്തോടെ റൊണാള്‍ഡോ ഗോളടിച്ചുകൂട്ടുമെന്ന പരാമര്‍ശം;  മാഞ്ചസ്റ്റര്‍ താരം പോള്‍ പോഗ്ബയ്‌ക്കെതിരെ ആരാധകര്‍ 

By Web Desk    November 8, 2018   
pogbey

മാഞ്ചസ്റ്റര്‍: റൊണാള്‍ഡോയ്‌ക്കെതിരെ നടത്തിയ ഒരു പരാമര്‍ശത്തില്‍ കുരുങ്ങിയിരിക്കുകയാണ്  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം പോള്‍ പോഗ്ബ. വെള്ളം കുടിക്കുന്ന ലാഘവത്തോടെ റൊണാള്‍ഡോ ഗോളടിച്ചുകൂട്ടുമെന്ന പോഗ്ബയുടെ പരാമര്‍ശത്തില്‍ ആരാധകര്‍ക്ക് രോഷം. യുവന്റസുമായുള്ള ചാംപ്യന്‍സ് ലീഗ് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പോഗ്ബയുടെ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. 

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചിലാണ് യുവന്റസും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. മൂന്ന് മത്സരങ്ങളില്‍ മൂന്ന് ജയമുള്ള യുവന്റസാണ് പട്ടികയില്‍ മുന്നില്‍. അതേസമയം, ഒരു ജയം, തോല്‍വി, സമനില എന്നിവയുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ആരാധകര്‍ രോഷത്തിലായിരിക്കെയാണ് എതിര്‍താരത്തെ പോഗ്ബ വാനോളം പുകഴ്ത്തിയത്. റൊണാള്‍ഡോയെ പോലുള്ള ഒരു കളിക്കാരന്‍ ടീമിലുണ്ടാകുന്നത് എപ്പോഴും നല്ലതല്ലേ. റൊണാള്‍ഡോ, മെസ്സി, നെയ്മര്‍ തുടങ്ങിയ കളിക്കാര്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. പോഗ്ബ കൂട്ടിച്ചേര്‍ത്തു.അതേസമയം, ഈ സീസണില്‍ റയല്‍ വിട്ട് യുവന്റസില്‍ പോയ റൊണാള്‍ഡോ 13 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും ആറ് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News