• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JULY 2018
FRIDAY
01:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുതിച്ച് കുതിച്ച് ബാഴ്‌സ; കിതച്ച് കിതച്ച് റയല്‍ പിന്നോട്ട് 

By Web Desk    May 10, 2018   

ബാഴ്‌സലോണയുടെ ആരാധകര്‍ക്ക് ഇത് സന്തോഷത്തിന്റെ നാളുകള്‍. ലാലിഗയില്‍ കറ്റാലന്‍ കരുത്തര്‍ കുതിപ്പ് തുടരുകയാണ്.വിയ്യാറയലിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്സ ലീഗില്‍ ഒരു ജയം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. അതേസമയം റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ റയല്‍ സെവിയ്യയോട് തോറ്റു.

ബാഴ്സയ്ക്കായി ഡിംബാലെ ഇരട്ടഗോള്‍ നേടിയപ്പോള്‍ മെസി,കുട്ടീഞ്ഞോ, പൗളിഞ്ഞോ എന്നിവര്‍ ശേഷിച്ച ഗോളുകള്‍ സ്വന്തമാക്കി. നിക്കോള സന്‍സെനയുടെ വകയായിരുന്നു വിയ്യാറയലിന്റെ മറുപടി.

കളി തുടങ്ങി 10 മിനിറ്റില്‍ തന്നെ ബാഴ്സ കുട്ടീഞ്ഞോയിലൂടെ ആദ്യ ഗോള്‍ അക്കൗണ്ടിലാക്കി. 16 ാം മിനിറ്റില്‍ മറ്റൊരു ബ്രസീല്‍ താരം പൗളിഞ്ഞോയിലൂടെ ബാഴ്സ വീണ്ടും മുന്നിലെത്തി. 45ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍ പിറന്നത്. 

രണ്ടാം പകുതിയില്‍ സന്‍സെനയുടെ ഗോളില്‍ വിയ്യാറയലിന്റെ മറുപടി ഒതുങ്ങി. കളി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ ഡിംബാല നേടിയ രണ്ട് ഗോളുകള്‍ നേടി.

ഈ ലാലിഗ ഈ സീസണില്‍ പരാജയമറിയാതയാണ് ബാഴ്സയുടെ കുതിപ്പ്. സീസണില്‍ ഇനി അവശേഷിക്കുന്ന രണ്ട് മത്സരം കൂടി തോല്‍ക്കാതിരുന്നാല്‍ അപരാജിതരായി ഒരു ലാലിഗ സീസണ്‍ അവസാനിപ്പിക്കുന്ന ആദ്യ ടീമാകും ബാഴ്സ.

അതേസമയം മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് സെവിയ്യയോട് പരാജയപ്പെട്ടു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ അപ്രതീക്ഷിത തോല്‍വി. തോല്‍വിയോടെ റയല്‍ മൂന്നാം സ്ഥാനത്തേക്ക് വീണു.

പരിക്കേറ്റ റൊണാള്‍ഡോയില്ലാതെ കളിക്കാനിറങ്ങിയ റയല്‍ അവസാനമിനിറ്റുകളിലാണ് രണ്ട് ഗോള്‍ തിരിച്ചടിച്ചത്. മയോരാളും റാമോസുമായിരുന്നു റയലിന്റെ സ്‌കോറര്‍മാര്‍. സെവിയ്യക്കായി യെഡെര്‍, ലായൂന്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ റാമോസിന്റെ സെല്‍ഫ് ഗോളിലായിരുന്നു റയലിനെ പരാജയപ്പെടുത്തിയത്. 
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News