• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ലാലിഗ ഫുട്‌ബോള്‍;  രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയം നേടി ബാഴ്‌സലോണ

By Web Desk    October 21, 2018   

ബാഴ്‌സലോണ:ലാലിഗ ഫുട്‌ബോള്‍ മാച്ചില്‍  സെവിയയ്‌ക്കെതിരെ ജയം നേടി ബാഴ്‌സലോണ.  രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ വിജയം കണ്ടത്. കൂട്ടിന്യോ,മെസി,സുവാരെസ്,റാകിറ്റിച്ച് എന്നിവരാണ് ബാഴ്‌സക്കായി ഗോളുകള്‍ നേടിയത്. സെവിയ്യ രണ്ട് ഗോളുകളില്‍ നേടിയതില്‍ ആദ്യത്തേത് സെല്‍ഫ് ഗോള്‍ ആയിരുന്നു. രണ്ടാമത്തെ ഗോള്‍ ലൂയിസ് മൂരിയലിന്‍േതും. 

മത്സരത്തില്‍ വിജയിച്ചുവെങ്കിലും  മെസിക്ക് പരിക്കേറ്റത് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായി. കളിയുടെ പതിനാറാം മിനിറ്റിലാണ് മെസിക്ക് പരിക്കേറ്റത്. പതിനാറ് മിനിറ്റ് മാത്രമേ കളത്തിലുണ്ടായിരുന്നുവെങ്കിലും ഒരു ഗോളും ഒരു അസിസ്റ്റും നേടാന്‍ മെസിക്കായി. കൈയ്ക്ക് പരിക്കേറ്റ മെസിക്ക് മൂന്നാഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലബ്ബ് അറിയിച്ചു. ഇതോടെ ഇന്റര്‍മിലാന്‍, റയല്‍ മഡ്രിഡ് തുടങ്ങിയ ടീമുകള്‍ക്കെതിരായ നിര്‍ണായക മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും.

ലീഗിലെ മറ്റൊരു മത്സരത്തില്‍ അറ്റ്ലെറ്റികോ മാഡ്രിഡും വിയ്യാറയലും സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ 18 പോയിന്റോടെ ബാഴ്‌സ ഒന്നാമതും 17 പോയിന്റുമായി അലാവസ് രണ്ടാം സ്ഥാനത്തുമാണ്. 16 പോയിന്റ് വീതമുള്ള സെവിയ്യയും അറ്റ്ലറ്റികോയും മൂന്നും നാലും സ്ഥാനത്താണ്. നേരത്തേ ലെവാന്റയ്ക്ക് എതിരെയുള്ള മത്സരത്തില്‍ തോറ്റ റയല്‍ മാഡ്രിഡ് അഞ്ചാം സ്ഥാനത്തേക്ക് വീണു.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News