• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
08:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക്  ക്രൊയേഷ്യയെ തോല്‍പ്പിച്ച് സ്പെയ്ന്‍

By Web Desk    September 12, 2018   
spain

എല്‍ഷെ:  എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക്് ലോകകപ്പ്  റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ തോല്‍പ്പിച്ച് സ്പെയ്ന്‍.  ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ക്രൊയേഷ്യക്ക് നേരിടേണ്ടി വന്നത്. സ്പെയ്നിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു യുവേഫ നാഷണ്‍സ് കപ്പ് മത്സരം. ആറു ഗോളുകള്‍ വഴങ്ങിയ ക്രൊയേഷ്യക്ക് ഒരു ഗോളു പോലും സ്‌പെയിനിന്റെ വലയില്‍ കുരുക്കാനായില്ല.

ക്രൊയേഷ്യ സ്‌പെയ്‌നിനെ നേരിടാനിറങ്ങിയത് ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും പെരിസിച്ചും അടക്കമുള്ള മുന്‍നിര താരങ്ങളെ അണിനിരത്തിയാണ.് എന്നിട്ടും 24ാം മിനിറ്റില്‍ സോള്‍ നേടിയ ഗോളിലൂടെ സ്‌പെയ്ന്‍ കളിയില്‍ ലീഡ് നേടി. 33ാം മിനിറ്റില്‍ അസെന്‍സിയോ വീണ്ടും സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടു. ക്രൊയേഷ്യയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് രണ്ടു മിനിറ്റിനുള്ളില്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ കാലിനിച്ച്‌ സെല്‍ഫ് ഗോള്‍ വഴങ്ങി.

റോഡിഗ്രോ, റാമോസ്, ഇസ്‌കോ എന്നിവരും രണ്ടാം പകുതിയില്‍ സ്‌പെയ്‌നിനായി ഗോള്‍ വല വിറപ്പിച്ചു. നേരത്തെ ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ സ്‌പെയ്ന്‍ തോല്‍പ്പിച്ചിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി ലീഗ് എയില്‍ ഗ്രൂപ്പ് നാലില്‍ ഒന്നാമതെത്തിയിരിക്കുകയാണ് സ്‌പെയ്ന്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News