• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഐഎസ്എല്‍;  എതിരില്ലാത്ത രണ്ട് ഗോളിന് ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് 

By Web Desk    October 31, 2018   
isl north east

ന്യൂഡല്‍ഹി; എതിരില്ലാത്ത രണ്ട് ഗോളിന് ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. അവസാന മിനിറ്റുകളില്‍ രണ്ട് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് വിജയം കണ്ടത്. ഇതോടെ  അഞ്ച് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഒന്നാമതെത്തി. അതേസമയം ആറു മത്സരങ്ങള്‍ കളിച്ച ഡല്‍ഹിയുടെ അക്കൗണ്ടില്‍ ഒരൊറ്റ വിജയം പോലുമില്ല.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. നോര്‍ത്ത് ഈസ്റ്റ് നിരവധി അവസരങ്ങള്‍ മെനഞ്ഞെങ്കിലും ഗോള്‍കീപ്പറുടെ പ്രകടനം ഡല്‍ഹിയുടെ രക്ഷയ്ക്കെത്തി. ഓഗ്ബെചെയുടെ ശ്രമം പോസ്റ്റില്‍ തട്ടി തെറിച്ചതും ആദ്യ പകുതിക്ക് ആവേശം പകര്‍ന്നു.

തുടര്‍ന്ന് നിശ്ചിത സമയം അവസാനിക്കാന്‍ എട്ട് മിനിറ്റ് ബാക്കിനില്‍ക്കെ നോര്‍ത്ത് ഈസ്റ്റിന്റെ ഗോളെത്തി. ഫെഡറികോ ഗാലെഗോയാണ് മികച്ചൊരു ഷോട്ടിലൂടെ നിര്‍ണായക ഗോള്‍ നേടിയത്. ഗോള്‍ നേടിയതോടെ ഉണര്‍ന്നു കളിച്ച നോര്‍ത്ത് ഈസ്റ്റ് ഇഞ്ചുറി ടൈമില്‍ വീണ്ടും ലക്ഷ്യം കണ്ടു. 93-ാം മിറ്റില്‍ ഓഗ്ബെചെയാണ് രണ്ടാം ഗോള്‍ നേടിയത്. ഡല്‍ഹി പ്രതിരോധ താരം പ്രീതം കോട്ടല്‍ വരുത്തിയ പിഴവില്‍ നിന്നായിരുന്നു ആ ഗോള്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News