• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JUNE 2018
WEDNESDAY
06:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പത്താന്റെ ഒറ്റകൈ മാജിക്ക്;  കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

By Web Desk    May 8, 2018   

ആരാധകര്‍ മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത് മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനെ കുറിച്ചാണ്. ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ മികച്ച ഫോമില്‍ കളിക്കുകയായിരുന്നു ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലിയെ പറന്ന് പിടിച്ച് പുറത്താക്കിയത് യൂസഫ് പത്താനായിരുന്നു. 

ബംഗളൂരു പടിക്കല്‍ ചെന്ന് കലമുടക്കുകയായിരുന്നു. കോലിയുടെ വിക്കറ്റ് നഷ്ടമായില്ലെങ്കില്‍ ബംഗളൂരുവിന് ഫലം അനുകൂലമാകുമായിരുന്നു. വിരാട് കോഹ്ലിയെ ഒറ്റകൈ കൊണ്ട് അതിവിദഗ്ധമായൊരു ക്യാച്ചെടുത്താണ് പത്താന്‍ പറഞ്ഞയച്ചത്.

ബംഗളൂരിന്റെ ഇന്നിങ്‌സിലെ 10-ാം ഓവറിലായിരുന്നു സംഭവം. ബംഗ്ലാദേശ് താരം ഷക്കീബുല്‍ ഹസ്സന്റെ പന്തില്‍ കോഹ്ലി ഉയര്‍ത്തിയടിച്ചു. പിറകോട്ട് ഓടിയ യൂസഫ് പറന്ന് ഒറ്റക്കൈ കൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഇത്രയും മനോഹരമായ ക്യാച്ചെടുത്തിട്ടും പത്താന്‍ അമിതാഘോഷത്തിന് മുതിര്‍ന്നില്ല എന്നതും ശ്രദ്ധേയമായി. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം രവീന്ദ്ര ജഡേജയും കോഹ്ലിയുടെ കുറ്റിതെറിപ്പിച്ച ശേഷം ആഘോഷം ഉപേക്ഷിച്ചത് വാര്‍ത്തയായിരുന്നു.

29 പന്തില്‍ 39 റണ്‍സായിരുന്നു അപ്പോള്‍ കോഹ്ലിയുടെ സമ്പാദ്യം. കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടം കൂടി അവസാനിച്ചതോടെ ബംഗളൂരു മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. പത്താന്റെ ഈ ക്യാച്ചിനെ അഭിനന്ദിച്ച് നിരവധി ആരാധകര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

 


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News