• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
08:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അമ്പരന്ന് ആരാധകര്‍: സ്വന്തം താരങ്ങളെ നാണംകെടുത്തി മുംബൈ ഇന്ത്യന്‍സ്

By Web Desk    May 4, 2018   

ഐപിഎല്ലില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് സ്വന്തം താരങ്ങളെയും നാണം കെടുത്തി. അച്ചടക്ക ലംഘനം നടത്തിയ സ്വന്തം താരങ്ങളെ വ്യത്യസ്തമായ രീതിയില്‍ ശിക്ഷിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ജിമ്മില്‍ നിന്ന് മുങ്ങിയതിനും വൈകിയെത്തിയതിനും മുംബൈ താരങ്ങളായ ഇഷാന്‍ കിഷന്‍, അന്‍കുല്‍ റോയ്, രാഹുല്‍ ചാഹര്‍ എന്നിവരേയാണ് മുംബൈ വ്യത്യസ്തമായ രീതിയില്‍ ശിക്ഷിച്ചത്.

വിമാനത്താവളത്തില്‍ നിന്നും പ്രത്യേക ഇമോജികള്‍ ധരിച്ച നീല ജമ്പ് സ്യൂട്ട് ധരിച്ച് പുറത്തിറങ്ങാനായിരുന്നു മുംബൈ അധികൃതര്‍ യുവതാരങ്ങള്‍ക്ക് നല്‍കിയ ശിക്ഷ. മൂവരും ഇമോജി കിറ്റ് ധരിച്ച് വിമാനത്താവളത്തില്‍ നിന്നും പുറത്ത് വരുന്നത് കണ്ട് ആരാധകര്‍ അമ്പരക്കുകയും ചെയ്തു.

മാത്രമല്ല താരങ്ങള്‍ ഇമോജി കിറ്റ് ധരിച്ച് വിമാനത്താവളത്തില്‍ നില്‍ക്കുന്നതിന്റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തു. ആളുകള്‍ പരിഹസിക്കുന്നത് കാണാതിരിക്കാന്‍ സണ്‍ ഗ്ലാസ് വെച്ചാണ് താരങ്ങള്‍ വിമാനത്താവളത്തിലിരുന്നത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News