• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JULY 2018
FRIDAY
01:10 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ടീം ഇന്ത്യയിലേക്ക് തെരഞ്ഞെടുത്ത സന്തോഷ വാര്‍ത്ത കേട്ടതിന് തൊട്ടുപിന്നാലെ താരത്തെ തേടിയെത്തിയത് ഒരു ദുഖ വാര്‍ത്ത 

By Web Desk    May 9, 2018   

ഷാര്‍ദ്ദുല്‍ താക്കൂര്‍ കുറച്ചു ദിവസമായി വളരെ സന്തോഷത്തിലായിരുന്നു. അഫ്ഗാനിസ്ഥാനെതിരെയുള്ള  ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിലായിരുന്നു താരം. എന്നാല്‍ പിന്നാലെ താക്കൂറിനെ തേടിയെത്തിയത് ഒരു സങ്കടപ്പെടുത്തുന്ന വാര്‍ത്തയാണ്. താരത്തിന്റെ മാതാപിതാക്കള്‍ ബൈക്ക് അപകടത്തില്‍പ്പെട്ടു എന്ന വാര്‍ത്ത ഷാര്‍ദ്ദൂലിനെ കുറച്ചൊന്നുമല്ല തളര്‍ത്തിയത്. 

പല്‍ഗാറില്‍ വെച്ചാണ് ഷാര്‍ദ്ദുലിന്റെ മാതാപിതാക്കള്‍ അപകടത്തില്‍ പെട്ടത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുംവഴിയാണ് ബൈക്ക് അപകടമുണ്ടായത്. റോഡ് പണി നടക്കുന്ന സ്ഥലത്തുകൂടെ രാത്രി പോകുമ്പോള്‍ ബൈക്ക് തെന്നി വീഴുകയായിരുന്നു. പരിസരവാസികളാണ് ഇരുവരെയും ഉടന്‍ സമീപത്തുള്ള ഡോ.ധവാലെ ചാരിറ്റബിള്‍ ആശുപത്രിയിലെത്തിച്ചത്.

ഷര്‍ദ്ദുലിന്റെ അമ്മക്ക് നിസാര പരിക്കുകള്‍ മാത്രമാണുള്ളത്. എന്നാല്‍ പിതാവ് നരേന്ദ്ര ഠാക്കൂറിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ ഉടന്‍ ഷര്‍ദ്ദുല്‍ ആശുപത്രിയിലേക്ക് തിരിച്ചു. രണ്ടുതവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള നരേന്ദ്ര ഠാക്കൂര്‍ പ്രമേഹരോഗി കൂടിയാണ്.


ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനുവേണ്ടിയാണ് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ കളിക്കുന്നത്. 11ന് രാജസ്ഥാനെതിരെയാണ് ചെന്നൈയുടെ അടുത്തമത്സരം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News