• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JUNE 2018
WEDNESDAY
06:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോക ഇലവന്‍ ടീമില്‍ ഇന്ത്യന്‍ നായകനില്ല? ഇന്ത്യയില്‍ നിന്ന് ഈ രണ്ട് താരങ്ങള്‍!

By Web Desk    May 4, 2018   

ഐ.സി.സിയുടെ ലോക ഇലവന്‍ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി20 ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരേ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ലോക ഇലവന്‍ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീമിന്റെ നായകനായ ഇയോന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങള്‍ ഇടം പിടിച്ചു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് എന്നിവരാണ് ലോക ഇലവനിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

പാകിസ്താന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീദി, ശുഹൈബ് മാലിക്ക്, ബംഗ്ലാദേശ് താരങ്ങളായ ഷാക്വിബുല്‍ ഹസന്‍, തമീം ഇഖ്ബാല്‍, ശ്രീലങ്കയുടെ തിസാര പെരേര, അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ എന്നിവരും ലോക ഇലവനു വേണ്ടി കളിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഓള്‍റൗണ്ടര്‍ വെടിക്കെട്ട് താരം അഫ്രീദിയുടെ തിരിച്ചുവരവ് കൂടിയായിരിക്കും ഈ സൗഹൃദ മല്‍സരം.

അതേസമയം, കാര്‍ലോസ് ബ്രാത്വെയ്റ്റാണ് വിന്‍ഡീസ് ടീമിന്റെ നായകന്‍. ഇതിഹാസ താരം ക്രിസ് ഗെയ്ല്‍, വെടിക്കെട്ട് താരങ്ങളായ മര്‍ലോണ്‍ സാമുവല്‍സ്, ആന്ദ്രെ റസ്സല്‍ എന്നിവരടങ്ങുന്ന ശക്തമായ ടീമിനെയാണ് വിന്‍ഡീസ് അണിനിരത്തുന്നത്.

കഴിഞ്ഞ വര്‍ഷമുണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്നു നാശനഷ്ടങ്ങള്‍ സംഭവിച്ച വെസ്റ്റ് ഇന്‍ഡീസിലെ സ്റ്റേഡിയങ്ങളുടെ പുനര്‍നിര്‍മാണത്തിനായി ഫണ്ട് ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News