• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:46 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹൈദരബാദ് ടെസ്റ്റില്‍ ഇന്ത്യയെ പിടിച്ച് കെട്ടി വിന്‍ഡീസ്

By Web Desk    October 14, 2018   
hydrabad test

ഹൈദരബാദ്:ഹൈദരബാദ് ടെസ്റ്റില്‍ വമ്പന്‍ സ്‌കോര്‍ ലക്ഷ്യമിട്ട ഇന്ത്യയെ പിടിച്ച് കെട്ടി വിന്‍ഡീസ്.  മികച്ച ലീഡ് മുന്നില്‍ കണ്ട്  മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 367 റണ്‍സിന് ആള്‍ഔട്ടായി. നാല് വിക്കറ്റിന് 308 എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്.

ഋഷഭ് പന്തിന് എട്ട് റണ്‍സ് അകലെ വീണ്ടും സെഞ്ച്വറി നഷ് ടമായി. തലേന്നത്തെ സ്‌കോറിനൊപ്പം അഞ്ച് റണ്‍സ് കൂടി ചേര്‍ത്ത് രഹാനെ 80 റണ്‍സിന് പുറത്തായി. വാലറ്റത്ത് 35 റണ്‍സെടുത്ത അശ്വിന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നായകന്‍ ജെയ്സണ്‍ ഹോള്‍ഡറുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ വമ്പന്‍ പ്രതീക്ഷ സ്‌കോര്‍ തടഞ്ഞത്.

ജഡേജ പൂജ്യനായി മടങ്ങിയപ്പോള്‍ മറ്റാര്‍ക്കും വാലറ്റത്ത് രണ്ടക്കം കടക്കാനായില്ല. ഹോള്‍ഡറെ കൂടാതെ ഗബ്രിയേല്‍ മൂന്നും വാരിക്കന്‍ രണ്ടും വിക്കറ്റെടുത്തു

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News