• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:35 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സുനില്‍ ഛേത്രി നേടിയ ഗോള്‍ ഓഫ് സൈഡ്; ബെംഗളൂരു എഫ്.സിയുമായുള്ള   മത്സരത്തിലെ റഫറിയിങ്ങിനെതിരെ ഡേവിഡ് ജെയിംസ്

By Web Desk    November 6, 2018   
devid james

കൊച്ചി: ബെംഗളൂരു എഫ്.സിക്കായി സുനില്‍ ഛേത്രി നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന്  ബ്ലാസ്റ്റേഴ്‌സ്.   ബെംഗളൂരു എഫ്.സിയുമായുള്ള   മത്സരത്തിലെ റഫറിയിങ്ങിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് രംഗത്ത്. 

സുനില്‍ ഛേത്രി നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് വ്യക്തമായിട്ടും റഫറി ബെംഗളൂരുവിന് അനുകൂലമായ തീരുമാനാമാണെടുത്തത്.  റഫറിയിങ് ഇങ്ങനെ ആണെങ്കില്‍ ജയിക്കാന്‍ പ്രയാസമാണ്.  ബെംഗളൂരുവിനോട് 2-1ന് കളി  നഷ്ടപ്പെട്ട  ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍.

ഒരു വ്യക്തിയുടെ മാത്രം കുറ്റമായി ഇതിനെ കാണാനാകില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രശ്‌നമാണിത്. അതുകൊണ്ടുതന്നെ റഫറിയെ മാത്രം കുറ്റപ്പെടുത്താനാകില്ല. ഐ.എസ്.എല്ലില്‍ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് കൊണ്ടുവരണം. ഡേവിഡ് ജെയിംസ് വ്യക്തമാക്കി 

ബെംഗളൂരു പോലെ മികച്ചൊരു ടീമിനെ തോല്‍പ്പിക്കുക പ്രയാസമുള്ള കാര്യമാണ്. അങ്ങനെയൊരു ടീമിനെതിരെ ഇത്തരത്തില്‍ ഒരു തെറ്റായ തീരുമാനത്തോടെ കളി തുടങ്ങുക എന്നത് സങ്കടകരമായ കാര്യമാണ്. ജെയിംസ് കൂട്ടിച്ചേര്‍ത്തു. 

പുനെയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ മോശം റഫറിയിങ്ങിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട കൊച്ചിയിലെ ഗ്യാലറിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റഫറിയിങ്ങിനെതിരെ ആരോപണമുയരുന്നത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News