• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്; കോഹ്ലിയും ധോണിയും ഇല്ല 

By Web Desk    November 4, 2018   

കൊല്‍ക്കത്ത : ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20 പരമ്പരയില്‍ പുതു നിരയുമായ് ഇന്ത്യന്‍ ടീം. ഇന്ന് കൊല്‍ക്കത്തയില്‍ വച്ച് നടക്കുന്ന  ആദ്യ മത്സരത്തില്‍ വിരാട് കോഹ്ലിയും എം.എസ്. ധോണിയും ഉണ്ടാവില്ല.   രോഹിത് ശര്‍മയാവും ടീമിനെ നയിക്കുക.


കാര്‍ലോസ് ബ്രാത് വെയിറ്റ് നയിക്കുന്ന കരീബിയന്‍ ടീമില്‍ കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസല്‍ , ഡാരന്‍ ബ്രാവോ എന്നീ വമ്പന്‍മാര്‍ അണിനിരക്കും. ടെസ്റ്റ് ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഋഷഭ് പന്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യ, മനീഷ് പാണ്ഡെ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കും ഇന്ത്യ അവസരം നല്‍കിയേക്കും. കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചാണ് വിന്‍ഡീസ് കിരീടത്തിേലയ്ക്ക് മുന്നേറിയത്.
 

Tags: cricket
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News