• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
10:16 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഭാരത്തിലൂടെ സന്തോഷം; ഭാരോദ്വഹനത്തില്‍  ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

By Web Desk    April 7, 2018   

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യ സ്വര്‍ണം വെട്ടിപ്പിടിക്കുന്നു. പുരുഷന്‍മാരുടെ 77 കിലോഗ്രാം വിഭാഗത്തില്‍ സതീഷ് കുമാര്‍ ശിവലിംഗം സ്വര്‍ണം നേടിയതിന് പിന്നാലെ 85 കിലോഗ്രാം വിഭാഗത്തില്‍ വെങ്കട്ട് രാഹുല്‍ രംഗാളയും ഇന്ത്യക്ക് സുവര്‍നേട്ടം സമ്മാനിച്ചു. ഗെയിംസില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണവും ആറാം മെഡലുമാണിത്. ഇന്ത്യയുടെ ആറു മെഡലുകളും വന്നത് ഭാരോദ്വഹനത്തിലാണെന്ന പ്രത്യേകതയുമുണ്ട്.

338 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് വെങ്കട്ട് ഒന്നാമതെത്തിയത്. സ്നാച്ചില്‍ 151 കിലോഗ്രാമും ക്ളീന്‍ ആന്റ് ജെര്‍ക്കില്‍ 338 കിലോഗ്രാമുമാണ് വെങ്കട്ടുയര്‍ത്തിയത്. 331 കിലോഗ്രാമുയര്‍ത്തിയ സമോവയുടെ ഡോണ്‍ ഒപലോഗ് വെള്ളിയും 328 കിലോഗ്രാമുയര്‍ത്തിയ മലേഷ്യന്‍ താരം മുഹമ്മദ് ഫ്സ്റുല്‍ അസ്റീ മുഹമ്മദ് വെങ്കലവും നേടി.

നേരത്തെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവും സഞ്ജിത ചാനുവും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു. പുരുഷന്മാരുടെ 77 കിലോ ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് ഇന്ത്യയ്ക്ക് മൂന്നാം ദിനത്തിലെ ആദ്യ സ്വര്‍ണ്ണ മെഡല്‍
സമ്മാനിച്ചത്.

ഗുരുരാജയുടെ വെള്ളി മെഡലിലൂടെ ഗെയിംസില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട ഇന്ത്യക്കായി 64 കിലോഗ്രാം വിഭാഗത്തില്‍ ദീപക് ലാത്തര്‍ വെങ്കലവും നേടി.

നാലു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലുമടക്കം ആറു മെഡലുകളുമായി മെഡല്‍ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. 17 സ്വര്‍ണമടക്കം 50 മെഡലുകളുമായി ഓസ്‌ട്രേലിയ ആണ് ഒന്നാമത്. 14 സ്വര്‍ണവുമായി ഇംഗ്ലണ്ട് രണ്ടാമതും അഞ്ച് സ്വര്‍ണവുമായി കാനഡ മൂന്നാമതാണ്. 


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News