• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
10:16 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോമണ്‍വെല്‍ത്ത് ഗെയിംസ്; രാഹുല്‍ അവാരയിലൂടെ ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം

By Web Desk    April 12, 2018   

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാഹുല്‍ അവാരയിലൂടെ ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം. ഫ്രീസ്റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തിലാണ് രാഹുലിന് സ്വര്‍ണം. എട്ടാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് നേരത്തെ ഒരു വെള്ളി മെഡല്‍ ലഭിച്ചിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്താണ് മെഡല്‍ നേടിയത്. 618.9 പോയിന്റാണ് തേജസ്വിനി നേടിയത്.

മാര്‍ട്ടീന ലിന്റസേ വെലോസോ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടുകൂടിയാണ് ഈ നേട്ടം. സ്‌കോട്ട്ലാന്‍ഡ് താരം സിയോനെയ്ഡിനാണ് വെങ്കലം.

ഇതോടെ 12 സ്വര്‍ണ്ണവും 6 വെള്ളിയും 8 വെങ്കലവും നേടി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News