• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോമണ്‍വെല്‍ത്ത് ഗെയിംസ്; മീരാഭായ് ചാനുവിന് പിന്നാലെ സഞ്ജിത ചാനുവിലൂടെ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

By Web Desk    April 6, 2018   

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തുടക്കം തന്നെ ഇന്ത്യ ഗംഭീരമാക്കിയിരുന്നു. രണ്ടാം ദിനവും ഇന്ത്യക്ക് മികച്ച നേട്ടം കൈ വന്നിരിക്കുകയാണ്. ആദ്യ ദിനം ഒരു സ്വര്‍ണവും വെള്ളിയും നേടിയതിന് പിന്നാലെ രണ്ടാം ദിനം വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സഞ്ജിത ചാനു സ്വര്‍ണം നേടി. ഇതോടെ ആകെ മൂന്ന് മെഡല്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കഴിഞ്ഞ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തിലും സഞ്ജിത ചാനു സ്വര്‍ണമണിഞ്ഞിരുന്നു.

192 കിലോ ഭാരം ഉയര്‍ത്തിയാണ് സഞ്ജിത സ്വര്‍ണം സ്വന്തമാക്കിയത്. സ്നാച്ചില്‍ ഗെയിംസ് റെക്കോര്‍ഡ് പ്രകടനത്തോടെ 84 കിലോ ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ജ് ജെര്‍ക്കില്‍ 108 കിലോ ഭാരവും ഉയര്‍ത്തി. 182 കിലോ ഉയര്‍ത്തിയ പാപുവാ ന്യൂഗുനിയുടെ ലോ ഡിക വെള്ളിയും കാനഡയുടെ റാച്ചല്‍ ലെബ്ലാങ്ക് (181 കിലോ) വെങ്കലവും നേടി. ആദ്യ ദിനം ഇന്ത്യക്കായി വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മീരാബായ് ചാനു സ്വര്‍ണവും 56 കിലോ പുരുഷ വിഭാഗത്തില്‍ ഗുരുരാജ വെള്ളിയുമാണ് നേടിയിരുന്നത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News