• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JUNE 2018
WEDNESDAY
06:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കരുത്തികാട്ടി ഇന്ത്യ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയിലും ഇന്ത്യക്ക് രണ്ട് സ്വര്‍ണ്ണം

By Web Desk    April 14, 2018   

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്താം ദിനം ഇന്ത്യ കുതിക്കുന്നു. ഇന്ന് മാത്രം ഇന്ത്യ ആറ് സ്വര്‍ണ്ണം നേടി. അങ്ങനെ മൊത്തം ഇന്ത്യയ്ക്ക് ഇരുപത്തിമൂന്നാം സ്വര്‍ണം. വനിതകളുടെ അമ്പത് കിലോ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും പുരുഷന്മാരുടെ ഗുസ്തി 125 കിലോ വിഭാഗത്തില്‍ സുമിത് മാലിക്കും സ്വര്‍ണം സ്വന്തമാക്കി. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും വിനേഷ് സ്വര്‍ണമണിഞ്ഞിരുന്നു. വനിതാ ഗുസ്തി 62 കിലോയില്‍ സാക്ഷി മാലിക് വെങ്കലവും നേടി. 62 കിലോ നോഡ്രിക് വിഭാഗത്തിലാണ് സാക്ഷി മാലിക്കിന്റെ മെഡല്‍ നേട്ടം.

കാനഡയുടെ ജെസീക മക്ഡൊണാള്‍ഡിനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് സ്വര്‍ണമണിഞ്ഞത്. 125 കിലോ ഫ്രീസ്‌റ്റൈലില്‍ നൈജീരിയയുടെ സിനിവി ബോള്‍ട്ടിക്കിനെ മലര്‍ത്തിയടിച്ചാണ് സുമിത് മാലിക്കിന്റെ സ്വര്‍ണ നേട്ടം. 

ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം കരസ്ഥമാക്കി. 86.47 മീറ്റര്‍ ദൂരം എറിഞ്ഞാണു നീരജിന്റെ സ്വര്‍ണനേട്ടം. ജൂനിയര്‍ ലോക ചാംപ്യനാണു നീരജ്. നേരത്തെ ബോക്സിങ്ങിലും ഷൂട്ടിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു. ബോക്സിങ്ങില്‍ മേരി കോമും ഗൗരവ് സോളങ്കിയും ഷൂട്ടിങ്ങില്‍ സഞ്ജീവ് രജ്പുത്തുമാണ് സ്വര്‍ണം കരസ്ഥമാക്കിയത്.

അതേസമയം വനിത ഹോക്കി വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റു (60). വനിതകളുടെ  4X400  മീറ്റര്‍ റിലേ ഫൈനലിലും ഇന്ത്യ നിരാശപ്പെടുത്തി, ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ ഇന്ത്യക്ക് സാധിച്ചുള്ളു. ഇതോടെ 23 സ്വര്‍ണവും 13 വെള്ളിയും 17 വെങ്കലവും സഹിതം ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 53-ലെത്തി.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News