• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ഇത്തവണയും  സമനില മറികടക്കാന്‍ കഴിയാതെ ബ്ലാസ്റ്റേഴ്സ്

By Web Desk    November 3, 2018   
blasters

പൂണെ: ഐഎസ്എല്ലില്‍ ഇത്തവണയും  സമനില മറികടക്കാനാവാതെ കേരളാ ബ്ലാസ്റ്റേഴ്സ്. പൂണെ ബാലെവാടി സ്റ്റേഡിയത്തില്‍ നടന്ന ബ്ലാസ്റ്റേഴ്സ് പൂണെ സിറ്റി മത്സരവും സമനിലയില്‍ കലാശിച്ചതോടെ ഡേവിഡ് ജയിംസിന്റെ ബ്ലാസ്റ്റേഴ്‌സ്  ടീമിന് തുടര്‍ച്ചയായ നാലാം സമനില. ഈ സീസണില്‍ മോശം ഫോമില്‍ കളിക്കുന്ന പൂണെയോട് പോലും ജയിക്കാനാകാത്തതും കോച്ച് ഡേവിഡ് ജയിംസിന് തലവേദനയാകുമെന്നാണ് വിലയിരുത്തല്‍.

കളിയുടെ ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 0-1ന് പിന്നിലായിരുന്നു. 13ാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ച് നേടിയ തകര്‍പ്പന്‍ ഗോളാണ് പൂണെയ മുന്നിലെത്തിച്ചത്. കളിയിലുടനീളം ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ മാത്രം നേടാനായിരുന്നില്ല. 41ാം മിനിറ്റില്‍ കോര്‍ണറിനൊടുവില്‍ ബ്ലാസ്റ്റേഴ്‌സ് താരം ക്രമാറെവിച്ച് പന്ത് പൂണെയുടെ ഗോള്‍വല കടത്തിയെങ്കിലും റഫറി ഗോള്‍ അനുവദിക്കാതിരുന്നത് നാടകീയ സംഭവങ്ങള്‍ക്കു വഴിവച്ചു.

പൂണെ ഗോള്‍കീപ്പര്‍ കമല്‍ജിത്താണ് പലപ്പോഴും കേരളം വിധച്ച അപകടത്തെ കുത്തിയകറ്റിയത്. 61ാം മിനിറ്റിലാണ് കേരളം സമനില ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കെടുത്ത സ്ലാവിസ സ്റ്റൊവാനൊവിച്ച് നല്‍കിയ ക്രോസ് പൂണെ ഡിഫന്‍ഡര്‍ ഗുര്‍തജ് സിങിന്റെ കാലുകളില്‍ എന്നാല്‍ അപകടം ഒഴിവാക്കി പന്ത് ക്ലിയര്‍ ചെയ്യാന്‍ സിങ്ങിന് കഴിഞ്ഞില്ല. ദുര്‍ബലമായ ക്ലിയറന്‍സ് നേരെ നിക്കോളാ ക്രെമാരോവിച്ചിന്റെ കാലില്‍. ഗോള്‍ കീപ്പര്‍ കമല്‍ജിത്തിനെ വെട്ടിച്ച് പന്ത് വല കുലിക്കിയപ്പോള്‍ സ്‌കോര്‍ 1-1 . കേരളം ഒപ്പമെത്തി.

പിന്നീട് ഗോള്‍ നേടാന്‍ ഇഞ്ചുറി ടൈം വരെ കേരളം പൊരുതിയെങ്കിലും ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇന്നത്തെ മത്സരത്തോട് അഞ്ച് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 2 പോയിന്റുമായി ഒന്‍പതാമതാണ് പൂണെ

Related News
Tags: blasters
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News