• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിദേശ മത്സരങ്ങളില്‍ കളിക്കാര്‍ക്കൊപ്പം ഭാര്യമാരും; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആവശ്യം അംഗീകരിച്ച് ബിസിസിഐ

By Web Desk    October 17, 2018   
bcci

മുംബൈ: വിദേശത്ത് വച്ച് നടക്കുന്ന മത്സരങ്ങളില്‍ കളിക്കാര്‍ക്കൊപ്പം അവരുടെ ഭാര്യമാരെയും പെണ്‍സുഹൃത്തുക്കളെയും അനുവദിക്കണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആവശ്യം അംഗീകരിച്ച് ബിസിസിഐ. നായകന്‍ വിരാട് കോഹ്ലിയുടെയും ടീം അംഗങ്ങളുടെയും ആവശ്യത്തിന് ബിസിസിഐ ഉപാധികളോടെയാണ്  അനുമതി നല്‍കിയിരിക്കുന്നത്.  വിദേശ പരമ്പരകളില്‍ ആദ്യ 10 ദിവസത്തിനുശേഷം കളിക്കാര്‍ക്കൊപ്പം ഭാര്യമാരെയും അനുവദിക്കാമെന്നാണ് ബിസിസിഐ  തീരുമാനം. 10 ദിവസത്തിനുശേഷം താരങ്ങള്‍ക്കൊപ്പം ചേരുന്ന ഭാര്യമാര്‍ക്ക് പരമ്പര അവസാനിക്കുന്നതുവരെ അവരുടെ കൂടെ തുടരാം.

നിലവില്‍ വിദേശ പരമ്പരകളില്‍ താരങ്ങള്‍ക്കൊപ്പം രണ്ടാഴ്ച മാത്രമെ ഭാര്യമാരെ കൂടെ നിര്‍ത്താന്‍ അനുവാദമുള്ളു. ഇത് മാറ്റണമെന്ന് കോഹ്ലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ആഷസില്‍ ഓസ്ട്രേലിയയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് 2015ല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും കളിക്കാര്‍ക്കൊപ്പം ഭാര്യമാരെയും അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബിസിസിഐയും സമാനമായ നിലപാടെടുത്തത്.

എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് വിരാട് കോഹ്ലി, രോഹിത് ശര്‍മ, കോച്ച് രവി ശാസ്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബിസിസിഐ തീരുമാനം മാറ്റിയത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീം മീറ്റിംഗില്‍ കോഹ്ലിക്കൊപ്പം ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും പങ്കെടുത്തത് നേരത്തെ വിവാദമായിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News