• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
01:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഏഷ്യന്‍ ഗെയിംസ്; പാക്കിസ്ഥാന്‍ തോല്‍വി സമ്മതിച്ചു; ഇന്ത്യക്ക് ഹോക്കിയില്‍ വെങ്കലം 

By Web Desk    September 1, 2018   

പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. സെമിയില്‍ മലേഷ്യയോട് തോറ്റതിനെത്തുടര്‍ന്ന് വെങ്കല മത്സരത്തിനായി പാക്കിസ്ഥാനെ നേരിട്ട ഇന്ത്യ 2-1 നാണ് പാക്കിസ്ഥാനെ വീഴ്ത്തിയത്. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ ആകാശ്ദീപ് നേടിയ ഗോളില്‍ മുന്നിലെത്തിയ ഇന്ത്യ ആദ്യ പകുതിയിലും 1-0നു ലീഡ് ചെയ്യുകയായിരുന്നു.

 രണ്ടാം പകുതിയുടെ അവസാന പത്ത് മിനുട്ടിലേക്ക് മത്സരം കടന്നപ്പോള്‍ ഹര്‍മ്മന്‍പ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കിയുയര്‍ത്തിയെങ്കിലും രണ്ട് മിനുട്ടുകള്‍ക്ക് ശേഷം ആതിഖിന്റെ ഗോളിലൂടെ പാക്കിസ്ഥാന്‍ അന്തരം കുറച്ചുവെങ്കിലും ഇന്ത്യന്‍ പ്രതിരോധം ചെറുത്ത് നിന്ന് ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിക്കൊടുത്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News