• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഏഷ്യ കപ്പില്‍ ഇന്ത്യ കളിക്കാനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

By Web Desk    September 15, 2018   
rohith sharma

ദുബായ്:  തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്  ഏഷ്യ കപ്പില്‍ ഇന്ത്യ കളിക്കാനിറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.  ഒരു ടീമിനെയും വിലകുറച്ച് കാണുന്നില്ലെന്നും.ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയും, ഏകദിന പരമ്പരയും തോറ്റത് ആത്മവിശ്വാസം കുറച്ചിട്ടില്ലെന്നും,  രോഹിത് ശര്‍മ ദുബായില്‍ പറഞ്ഞു.

മത്സരത്തിന്റെ മുന്നോടിയായി ആറു രാജ്യങ്ങളുടെ ക്യാപ്റ്റന്മാരും പങ്കെടുത്ത പത്രസമ്മേളനം ദുബായില്‍ നടന്നു. ഓരോ മത്സരവും നിര്‍ണായകമാണെന്നും, യു.എ.ഇ.യില്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാനുമായി കളിക്കാന്‍ പോകുന്നന്നെും ക്യാപ്റ്റന്‍ വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള മത്സരം ജയിക്കുക എന്നത് മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യമെന്നും, നല്ല പ്രകടനം പുറത്തെടുത്താല്‍ ഏഷ്യാ കപ്പ് എളുപ്പത്തില്‍ സ്വന്തമാക്കാനാകുമെന്നും രോഹിത് ശര്‍മ സൂചിപ്പിച്ചു.

യുവതാരങ്ങളുടെ കരുത്തില്‍ ഫൈനല്‍ പ്രതീക്ഷയുണ്ടെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് പാക്കിസ്ഥാന്‍,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്‌കോങ്, ശ്രീലങ്ക എന്നീ ടീമുകളും പ്രകടിപ്പിച്ചത്.

 

Tags: asian cup
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News