• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MAY 2018
THURSDAY
01:45 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രായമേതാണെന്നൊന്നും പരിശീലകന്‍ നോക്കിയില്ല വീഡിയോ യൂട്യൂബിലിട്ടാല്‍ അടിച്ച് പല്ല് തെറിപ്പിക്കും എന്ന് മാത്രം താരത്തിനോട് പറഞ്ഞു

By Web Desk    May 9, 2018   

എസി മിലാന്റെ അക്കാദമി കളിക്കാരനായ ഹാഷിം മാസ്റ്റൊറിന്റെ കാര്യം പറഞ്ഞാല്‍ കുറച്ച് കഷ്ട്ടാ.വയസ് 19 ആയുള്ളു. കളിയിലാണേല്‍ മിടുമിടുക്കന്‍.എന്നാല്‍ മിടുക്കന് കളിക്കാനൊന്നും തീരെ സമയമില്ല.  സമയം കിട്ടുമ്പോഴൊക്കെ ഫീസ്‌റ്റൈയ്ല്‍ വീഡിയോ ഉണ്ടാക്കി അത് യൂട്യൂബില്‍ അപ് ലോഡ്  ചെയ്യുകയാണിവന്റെ മുഖ്യ പണി. 

മിടുക്കന്റെ പോക്ക് ശരിയല്ലെന്ന് കണ്ട എസി മിലാന്‍ മുന്‍ താരവും പരിശീലകനുമായ ഗട്ടൂസോ അവനെ വിളിച്ച് ആദ്യം സംസാരിച്ചു.

വാക്ക് പാഴായി എന്നല്ലാതെ വീഡിയോ അപ് ലോഡിങ്ങിന് ഒരു കുറവും കണ്ടില്ലെന്ന് കണ്ട ഗട്ടൂസൊ വീണ്ടും ചെക്കനെ വിളിച്ചു. ഇനി വീഡിയോ അപ് ലോഡിങ്ങ്  ചെയ്താല്‍ അടിച്ചു നിന്റെ പല്ല് തെറിപ്പിക്കുമെന്നങ്ങ് പറഞ്ഞു. പിന്നീട്, വീഡിയോ പോയിട്ട് ചെക്കന്‍ ഫ്രീസ്റ്റെയ്ല്‍ വരെ ചെയ്യുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കളിക്കുന്ന സമയത്ത് തന്നെ ചൂടന്‍ പ്രകൃതത്തിന് ഏറെ 'പേരുകേട്ട' ഗട്ടൂസോ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കളിക്ക് പ്രാധാന്യം നല്‍കാതെ വീഡിയോ ഉണ്ടാക്കുന്നതിന് പ്രധാന്യം നല്‍കുന്നുവെന്നതാണ് ഗട്ടൂസോയെ ചൊടിപ്പിച്ചിരിക്കുന്നത്. 14ാം വയസിലാണ് മൊറോക്കന്‍ താരമായ ഹാഷിമിനെ മിലാന്‍ ടീമിലെത്തിച്ചത്. പ്രതിഭ തെളിയിക്കാനുള്ള അവസരങ്ങള്‍ ഫ്രീസ്റ്റെയ്ല്‍ വീഡിയോകളിലൂടെ മാത്രമാണ് കൗമാര താരം കാണിക്കുന്നത്.

എന്നാല്‍, കളത്തില്‍ താരത്തിന്റെ പ്രകടനം മെച്ചപ്പെടുന്നില്ലെന്നും പരിശീലകന്‍ പ്രതീക്ഷിച്ച രീതിയിലേക്ക് താരത്തിന് ഇതുവരെ ഉയരാന്‍ സാധിച്ചിട്ടില്ല എന്നതും ഗട്ടൂസൊയെ താരത്തിനെതിരേ പ്രതികരിക്കാന്‍ കാരണമക്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി മലാഗ, വോലെ എന്നീ ക്ലബ്ബുകളില്‍ ലോണിന് പോയെങ്കിലും താരത്തിന് കഴിവ് തെളിയിക്കാന്‍ കഴിഞ്ഞില്ല.

മിലാന്റെ അണ്ടര്‍ 19 ടീമില്‍ തന്നെ രണ്ട് തവണ മാത്രമാണ് താരത്തിന് അവസരം ലഭിച്ചിട്ടുള്ളത്. ഈ സമ്മര്‍ വരെ മിലാനുമായി കരാറുള്ള താരത്തിനോട് 'കളിയൊക്കെ' നിര്‍ത്തി മികവിലേക്കുയരാനും ഗട്ടൂസൊ നിര്‍ദേശം നല്‍കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News