• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:27 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യുഎസ് ഓപ്പണ്‍ ടെന്നീസ്; പരിക്കേറ്റ് നദാല്‍ പിന്മാറി,  ഫൈനലില്‍ കടന്ന് അര്‍ജന്റീനയുടെ ഡെല്‍പോട്രോ

By Web Desk    September 8, 2018   
RAFEL NADAL

റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ നിന്ന് പിന്മാറി.  നദാല്‍ മൂന്നാം സെറ്റിന് മുന്നേ പരിക്ക് മൂലം പിന്മാറിയതോടെ 
അര്‍ജന്റീനയുടെ  ഡെല്‍പോട്രോ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു.ആദ്യ സെറ്റ് ടൈബ്രേക്കറില്‍ സ്വന്തമാക്കിയ ഡെല്‍പോട്രോ രണ്ടാം സെറ്റ് 6-2 എന്ന സ്‌കോറിന് നേടിയ ശേഷമായിരുന്നു നദാലിന്റെ പിന്മാറ്റം. കാല്‍മുട്ടിലെ പരിക്കാണ് നദാലിന് വിനയായത്. മുന്‍പ് 2009 വര്‍ഷത്തില്‍ യുഎസ് ഓപ്പണ്‍ ചാമ്ബ്യന്‍ കൂടിയാണ് ഡെല്‍പോട്രോ. പക്ഷേ ആ വിജയത്തിന് ശേഷം പരിക്ക് മൂലം ദീര്‍ഘകാലം വിട്ടു നില്‍ക്കുകയും റാങ്കിങ്ങില്‍ ആയിരത്തില്‍ താഴെ പോവുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ഫൈനല്‍ അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ഗ്രാന്‍ഡ്സ്ലാം ഫൈനലാണ്.


മറുവശത്ത് പുരുഷ, വനിതാ വിഭാഗം ഫൈനലുകളിലും ജപ്പാന്‍ സാന്നിധ്യം എന്ന അപൂര്‍വ്വ നേട്ടം ലക്ഷ്യമാക്കി ഇറങ്ങിയ കീ നിഷിക്കോരിയെ തകര്‍ത്ത് നൊവാക് ജോക്കോവിച്ച് ഫൈനലില്‍ കടന്നു. തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നോവാക്കിന്റെ വിജയം. സ്‌കോര്‍ : 6-3,6-4,6-2. യുഎസ് ഓപ്പണ്‍ ഫൈനല്‍ പ്രവേശനത്തിലൂടെ ഈ വര്‍ഷമവസാനം നടക്കുന്ന എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സിലേക്ക് യോഗ്യത നേടുകയും ചെയ്തു സെര്‍ബിയയുടെ ഈ താരം.

പുരുഷ ഡബിള്‍സില്‍ ഇരട്ട സഹോദരനില്ലാതെ രണ്ടാം ഗ്രാന്‍ഡ്സ്ലാമിന് ഇറങ്ങിയ മൈക്ക് ബ്രയാന്‍ ജാക്ക് സോക്കിനൊപ്പം രണ്ടാമത്തെ കിരീടവും സ്വന്തമാക്കി. നേരത്തേ ഈ ജോഡി വിംബിള്‍ഡണ്‍ സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ മെലോ കുബൂത്ത് സഖ്യത്തെയാണ് അമേരിക്കന്‍ ജോഡി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3,6-1.
 

Tags: US OPEN
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News