• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം സ്വന്തമാക്കി ക്രെയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്

By Web Desk    September 25, 2018   

ലണ്ടന്‍: ഈ വര്‍ഷത്തെ മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം സ്വന്തമാക്കി ക്രെയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്. ക്രൊയേഷ്യയെ ലോകകപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചതില്‍  നിര്‍ണായക പങ്കുവഹിച്ചതും  റയല്‍ മാഡ്രിഡിന് മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതുമാണ് മോഡ്രിച്ചിന് തുണയായത്. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിന്നിലാക്കിയാണ് മോഡ്രിച്ചിന്റെ ചരിത്രനേട്ടം.

2018 റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മോഡ്രിച്ച് രണ്ടു ഗോളും ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും നേടിയിരുന്നു. മുപ്പത്തി മൂന്നുകാരനായ മധ്യനിരതാരത്തിന്റെ കളിയും നായകത്വവും ക്രൊയേഷ്യയുടെ മുന്നേറ്റത്തില്‍ പ്രധാനമായി.

പത്തുവര്‍ഷത്തോളമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും വിട്ടുകൊടുക്കാതിരുന്ന പുരസ്‌കാരമാണ് ഇക്കുറി മോഡ്രിച്ചിനെ തേടിയെത്തിയത്. ഫിഫ വിദഗ്ധ സമിതിയുടെ തീരുമാനത്തിന് പുറമേ ആരാധകരുടെ വോട്ടിങ്ങും മോഡ്രിച്ചിനെ തുണച്ചു. 12 വര്‍ഷത്തിനു ശേഷം ആദ്യമായി ലയണല്‍ മെസ്സിക്ക് അവസാന മൂന്നില്‍ ഇടം കണ്ടെത്താനായിരുന്നില്ല.

'നേട്ടം കൈവരിക്കാനായതില്‍ അഭിമാനമുണ്ട്. ഈ പുരസ്‌കാരം റയല്‍ മാഡ്രിഡ് ടീമംഗങ്ങള്‍ക്കും ക്രൊയേഷ്യന്‍ ടീമിനും പരിശീലകര്‍ക്കും സമര്‍പ്പിക്കുന്നു. ഈ നേട്ടം അവരുടേത് കൂടിയാണ്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചതിന് റൊണാള്‍ഡോയ്ക്കും സലായ്ക്കും അഭിനന്ദനങ്ങള്‍.' പുരസ്‌കാരം ഏറ്റുവാങ്ങി മോഡ്രിച്ച് പറഞ്ഞു 

2008-ല്‍ ഈ പുരസ്‌കാരം ക്രിസ്റ്റ്യാനോയും 2009-ല്‍ മെസ്സിയും നേടി. 2010 മുതല്‍ ഫിഫയും ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയും ചേര്‍ന്ന് ഫിഫ ബാലണ്‍ദ്യോര്‍ പുരസ്‌കാരമായി. 2016-ല്‍ പുരസ്‌കാരങ്ങള്‍ വേര്‍പിരിഞ്ഞ് ഫിഫ ദി ബെസ്റ്റും ബാലണ്‍ദ്യോറുമായി. പേര് മാറിയെങ്കിലും അഞ്ചു തവണ വീതം ക്രിസ്റ്റ്യനോയും മെസ്സിയും പുരസ്‌കാരം നേടി.

മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ഈജിപ്തിന്റെ മുഹമ്മദ് സല സ്വന്തമാക്കി. ഫ്രാന്‍സിന് ലോകകിരീടം നേടിക്കൊടുത്ത ദിദിയര്‍ ദെഷാംപ്‌സ് മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. 1998-ല്‍ ഫ്രാന്‍സ് ലോകകിരീടം നേടുമ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ദെഷാംപ്‌സ്.

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോയ്‌സ് നേടി. ക്ലബ്ബ് തലത്തില്‍ റയല്‍ മാഡ്രിഡിന് വേണ്ടിയാണ് കുര്‍ട്ടോയിസ് കളിക്കുന്നത്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബ്രസീലിന്റെ മാര്‍ത്തയെ തെരഞ്ഞെടുത്തു. വനിതാ ടീമിന്റെ പരിശീലകനുള്ള പുരസ്‌കാരം ലിയോണിന്റെ റെയ്‌നോള്‍ഡ് പെഡ്രോസ് നേടി. 36 വര്‍ഷത്തിന് ശേഷം ലോകകപ്പിന് യോഗ്യത നേടിയ പെറുവിന്റെ മത്സരം കാണാന്‍ റഷ്യയിലെത്തിയവര്‍ മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടി.

 ഡേവിഡ് ഡി ഗിയ (ഗോള്‍കീപ്പര്‍), ഡാനി ആല്‍വസ്, റാഫേല്‍ വരാനെ, സെര്‍ജിയോ റാമോസ്, മാഴ്‌സലോ, ലൂക്കാ മോഡ്രിച്ച്, എന്‍ഗോളോ കാന്റെ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, ഈഡന്‍ ഹസാര്‍ഡ്, കൈലിയന്‍ എംബാപെ

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News