• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സെഞ്ച്വറികൾ വാരികൂട്ടി തകർപ്പൻ പ്രകടവുമായി ഇന്ത്യ

By Web Desk    February 10, 2017   
kohli-vijay

ഹൈദരാബാദ്: ഒരു ഇരട്ടസെഞ്ച്വറിയും രണ്ടു സെഞ്ച്വറികളും മൂന്ന് അർധസെഞ്ച്വറികളും വാരികൂട്ടിയ ഇന്നിങ്‌സിനൊടുവിൽ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. 166 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ  687 റൺസെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്തു.

തുടർച്ചയായ നാലാം പരമ്പരയിലും ഇരട്ടസെഞ്ച്വറി നേടി റെക്കോർഡിട്ട നായകൻ വിരാട് കൊഹ്ലി (204)ക്കൊപ്പം, സെഞ്ച്വറി നേടി മുരളി വിജയ് (108), വൃദ്ധിമാൻ സാഹ (106പുറത്താകാതെ ) എന്നിവരും അർധസെഞ്ച്വറി നേടി ചേതേശ്വർ പൂജാര (83), അജിങ്ക്യ രഹാനെ (82), രവീന്ദ്ര ജഡേജ (60 പുറത്താകാതെ) തുടങ്ങിയവരും തകർപ്പൻ പ്രകടനം കാഴ്ചവച്ചു. തുടർച്ചയായ മൂന്നാം ഇന്നിങ്‌സിലാണ് ഇന്ത്യൻ സ്‌കോർ 600 കടക്കുന്നത്. ഇത്തരത്തിൽ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്‌കോറാണിത്. 

രണ്ടാം ദിവസം ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ നായകൻ കൊഹ്ലി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെയും ഓസ്ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാന്റെയും പേരിലുള്ള റെക്കോർഡ് മറികടക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 246 പന്തിൽ 204 റൺസ് നേടിയ കൊഹ്ലി തുടർച്ചയായ നാല് പരമ്പരകളിൽ ഇരട്ട സെഞ്ച്വറി കരസ്ഥമാക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന ചരിത്രനേട്ടവും ഹൈദരാബാദിൽ നേടി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News