• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:46 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മികച്ച തുടക്കം; വെസ്റ്റിന്‍ഡീസിനെ 311 റണ്‍സിന് പുറത്താക്കി ഇന്ത്യ

By Web Desk    October 13, 2018   
INDIA WIN

ഹൈദരാബാദ്: വെസ്റ്റിന്‍ഡീസിനെ 311 റണ്‍സിന് പുറത്താക്കി ഇന്ത്യ.  88 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴത്തിയ ഉമേശാണ് വിന്‍ഡീസ് മോഹങ്ങളെ പിടിച്ചുകെട്ടിയത്. ഏഴിന് 295 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയ വെസ്റ്റിന്‍ഡീസിന് 16 റണ്‍സ് തികയ്ക്കുമ്പോഴേക്കും ബാക്കിയുള്ള മൂന്ന് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

വെസ്റ്റിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് സെഞ്ച്വറി തികച്ചു. രണ്ടാം ദിവസത്തെ മൂന്ന് വിക്കറ്റും സ്വന്തമാക്കിയത് ഉമേശായിരുന്നു. ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഉമേശ് പുറത്തെടുത്തത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. 189 പന്തില്‍ എട്ട് ഫോറും ഒരു സിക്സും സഹിതമാണ് ചേസ് 106 റണ്‍സെടുത്തത്. ചേസിനെ കൂടാതെ നായകന്‍ ഹോള്‍ഡറും വിന്‍ഡീസിനായി അര്‍ധ സെഞ്ച്വറി നേടി. 92 പന്തില്‍ ആറ് ബൗണ്ടറി സഹിതമാണ് ഹോള്‍ഡര്‍ 52 റണ്‍സെടുത്തത്. 36 റണ്‍സെടുത്ത ഹോപ്പും 30 റണ്‍സെടുത്ത ഡോവ്റിച്ചുമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയ മറ്റ് ബാറ്റ്സ്മാന്‍മാര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം ദിവസം ചായക്ക് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 24 റണ്‍സ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് റണ്‍സുമായി രാഹുലും 15 റണ്‍സുമായി പൃത്ഥി ഷായുമാണ് ക്രീസില്‍.നേരത്തെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചു. ഇന്നിംഗ്സിന് കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News