• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഏഷ്യന്‍ ഗെയിംസില്‍ പി.യു ചിത്രക്ക് വെങ്കലം

By Web Desk    August 31, 2018   
p u chitra

ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വെങ്കലവുമായി മലയാളി താരം പി.യു ചിത്ര.2017ലെ ഗെയിംസില്‍ ഇതേ ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയ മലയാളി താരമാണ് ചിത്ര.ഇത്തവണയും സ്വര്‍ണ്ണ പ്രതീക്ഷയുമായി ട്രാക്കിലിറങ്ങി മത്സരം കഴിഞ്ഞപ്പോള്‍ താരം വെങ്കലത്തില്‍ മെഡല്‍ ഉറപ്പിക്കുകയായിരുന്നു. ഈ ഇനത്തില്‍ ബഹറൈന്‍ താരങ്ങളായ കല്‍കിദാന്‍ ബെഫകാഡു സ്വര്‍ണവും ടിഗിസ്റ്റ് ബെലായ് വെള്ളിയും നേടി.
4 മിനിറ്റ് 12:56 സെക്കന്റുകള്‍ക്കാണ് ചിത്ര മത്സരം പൂര്‍ത്തീകരിച്ചത്. 2017ല്‍ 4 മിനിറ്റ് 17:92 സെക്കന്റില്‍ ഫിനിഷിംഗ് പോയന്റില്‍ എത്തിയായിരുന്നു ചിത്ര സ്വര്‍ണം കരസ്ഥമാക്കിയത്. അതേസമയം പുരുഷ വിഭാഗം 1500 മീറ്റില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം കരസ്ഥമാക്കി. മൂന്ന് മിനിറ്റ് 44.72 സെക്കന്റിലാണ് ജിന്‍സണ്‍ മത്സരം ഫിനിഷ് ചെയ്തത്.പുരുഷ വിഭാഗം 800 മീറ്റിറിലും ജിന്‍സണ്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയ ഇന്ത്യന്‍ താരം മന്‍ജീത്ത് സിംഗ് നാലാമതായാണ് 1500 മീറ്റര്‍ ഫിനിഷ് ചെയ്തത്. 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News