• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മഞ്ജിത് ഓടിക്കയറിയത് സ്വര്‍ണ നേട്ടത്തിലേക്ക്

By Web Desk    August 29, 2018   
manjith-singh

ജക്കാര്‍ത്ത: കരിയര്‍ അവസാനിച്ചുവെന്ന് പറഞ്ഞിടത്തു നിന്ന് മഞ്ജിത് ഓടിക്കയറിയത് സ്വര്‍ണ നേട്ടത്തിലേക്ക്.  എഷ്യന്‍ ഗെയിംസിന്റെ പുരുഷ വിഭാഗം 800 മീറ്ററില്‍ സ്വര്‍ണം നേടിയത്  ഹരിയാനക്കാരന്‍ മഞ്ജീത് സിങ്. 800 മീറ്ററില്‍ ആദ്യ രണ്ട് സ്ഥാനങ്ങളും ഇന്ത്യയ്ക്കായിരുന്നു.  മഞ്ജീത് സിങ് സ്വര്‍ണ്ണം നേടിയപ്പോള്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണിനാണ് വെള്ളി. 800 മീറ്ററില്‍ ഇന്ത്യ സ്വര്‍ണ്ണം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് മഞ്ജീതില്‍ നിന്നാകുമെന്ന് കരുതിയില്ല. ജിന്‍സണ്‍ ജോണ്‍സണിലായിരുന്നു ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷ.

തികച്ചും അപ്രതീക്ഷിതമായിരുന്നു മഞ്ജിതിന്റെ നേട്ടം. പക്ഷെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് അനിവാര്യമായിരുന്നു. രണ്ട് വര്‍ഷംമുമ്ബ് തന്റെ കരിയര്‍ അവസാനിച്ചുവെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ഇരുപത്തെട്ടുകാരന്റെ സ്വര്‍ണ്ണനേട്ടം.ആകെയുണ്ടായിരുന്ന ഒഎന്‍ജിസിയിലെ കരാര്‍ ജോലിയും രണ്ട് വര്‍ഷം മുമ്ബ് നഷ്ടപ്പെട്ട മഞ്ജിത് പക്ഷെ കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. ജക്കാര്‍ത്തയിലെ ട്രാക്കില്‍ നിന്ന് പൊന്ന് നേടുന്നത് വരെ അയാള്‍ പരിശ്രമിച്ചുകൊണ്ടിരുന്നു, അത് നേടിയെടുക്കുകയും ചെയ്തു.
 

ഹരിയാനയിലെ കാര്‍ഷിക കുടുംബത്തിലംഗമായ മഞ്ജിതിന് ഒരു സ്ഥിരം ജോലിയില്ല. പലവട്ടം ജോലിക്കായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. എഷ്യന്‍ ഗെയിംസിലെ സ്വര്‍ണ്ണനേട്ടത്തോടെ എങ്കിലും ഈ അവശ്യം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ കുടുംബം. തന്റെ നവജാത കുഞ്ഞിനെപ്പോലും കാണാന്‍ എത്താതെയായിരുന്നു എഷ്യന്‍ ഗെയിംസിനായുള്ള അദ്ദേഹത്തിന്റെ ഒരുക്കം. ഭൂട്ടാനില്‍ ഇന്ത്യന്‍ ആര്‍മി പരിശീലകന്‍ അമ്രിഷ് കുമാറിന് കീഴിലായിരുന്നു മഞ്ജിതിന്റെ പരിശീലനം.

എഷ്യന്‍ ഗെയിംസില്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ 800 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്നത്. 1982 ലെ എഷ്യന്‍ ഗെയിംസില്‍ ചാള്‍സ് ബെറോമിയോയാണ് ഇന്ത്യയ്ക്കായി ഏറ്റവും ഒടുവില്‍ ഈ ഇനത്തില്‍ മെഡല്‍ നേടുന്നത്. 2013 ന് ശേഷം ആദ്യമായാണ് മലയാളി താരം ജിന്‍സണിനെ മഞ്ജിത് പരാജയപ്പെടുത്തുന്നത്. 1500 മീറ്ററിലും മഞ്ജിത് ഇന്ന് മത്സരിക്കുന്നുണ്ട്. മറ്റൊരു സ്വര്‍ണ്ണനേട്ടം കൂടി മഞ്ജിതില്‍നിന്നും പ്രതീക്ഷിക്കുകയാണ് ഇന്ത്യന്‍ കായിക ലോകം

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News