• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:56 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഞ്ചാം സീസണിലെ ആദ്യ ജയം; ഡല്‍ഹിയെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി കൊല്‍ക്കത്ത 

By Web Desk    October 18, 2018   
 kolkkatha

ന്യൂഡല്‍ഹി: ഡല്‍ഹിയെ തോല്‍പ്പിച്ച് ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ ജയം നേടി കൊല്‍ക്കത്ത. ഐ.എസ്.എല്‍ അഞ്ചാം സീസണിലെ പത്താം മത്സരത്തില്‍ കൊല്‍ക്കത്ത  രണ്ട് ഗോളുകള്‍ക്കാണ്  ഡല്‍ഹിയെ മറികടന്നത്.

 20-ാം മിനിറ്റില്‍ ബല്‍വന്ത് സിങ്ങിലൂടെ കൊല്‍ക്കത്തയാണ് ആദ്യം മുന്നിലെത്തിയത്. ലാന്‍സരോട്ടെ നല്‍കിയ ഫസ്റ്റ് ടച്ച് പാസ് കൈക്കലാക്കിയ ബല്‍വന്ത്, ഡല്‍ഹിയുടെ ഗോള്‍ കീപ്പറെ നിഷ്പ്രഭനാക്കി പന്ത് പോസ്റ്റിന്റെ വലതു മൂലയിലെത്തിച്ചു. കൊല്‍ക്കത്തയുടെ ഈ സീസണിലെ ആദ്യ ഗോളാണിത്.

ആദ്യ പകുതിയില്‍ മുന്നേറ്റങ്ങളില്‍ മികച്ചു നിന്നത് കൊല്‍ക്കത്തയായിരുന്നു. ആദ്യ പകുതി കൊല്‍ക്കത്തയുടെ മുന്നേറ്റത്തില്‍ അവസാനിച്ചു.രണ്ടാം പകുതിയില്‍ ഗോള്‍ നേടാനുറച്ചാണ് ഡല്‍ഹി കളത്തിലിറങ്ങിയത്. അതിന് നായകനിലൂടെ തന്നെ ഫലം ലഭിക്കുകയും ചെയ്തു. 54-ാം മിനിറ്റില്‍ പ്രീതം കോട്ടാള്‍, ഡല്‍ഹിയെ ഒപ്പമെത്തിച്ചു. പിന്നീട് ഇരു ടീമുകളും തങ്ങള്‍ക്ക് ലഭിച്ച സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ലീഡെടുക്കാനുള്ള രണ്ട് സുവര്‍ണാവസരങ്ങളാണ് ഡല്‍ഹി തുലച്ചത്. അതിന് അവര്‍ക്ക് വില കൊടുക്കേണ്ടിയും വന്നു. പകരക്കാരനായി ഇറങ്ങിയ നൊസ്സൈര്‍ എല്‍ മൈമുനിയിലൂടെ കൊല്‍ക്കത്ത രണ്ടാം ഗോള്‍ നേടി. പിന്നീട് തിരിച്ചടിക്കാനുള്ള ഡല്‍ഹിയുടെ ശ്രമങ്ങള്‍ കൊല്‍ക്കത്ത പ്രതിരോധം ഫലവത്തായി നേരിട്ടു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News