• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  കാര്യവട്ടം; ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

By Web Desk    November 2, 2018   

തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന  ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ചുറിയും( 56 പന്തില്‍ 63 റണ്‍സ്, അഞ്ച് ബൗണ്ടറിയും നാലു സിക്സും സഹിതം) ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പിന്തുണ( 29 പന്തില്‍ 33 റണ്‍സ്) യുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സാധ്യമാക്കിയത്. വിന്‍ഡീസിനെ 104 റണ്‍സിന് എറിഞ്ഞൊതുക്കി വമ്പന്‍ ജയവും പരമ്പരയും ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ വിജയലക്ഷ്യത്ത് എത്തുകയായിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി. ഒരു മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ ( അഞ്ച് പന്തില്‍ ആറു റണ്‍സ്) മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

കാര്യവട്ടം ഏകദിനത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ബാറ്റിങ്ങ് നിര  ഇന്ത്യന്‍ ബൗളിങ്ങ് നിരയ്ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 25 റണ്‍സെടുത്ത ഹോള്‍ഡറാണ് വിന്‍ഡീസ് നിരയിലെ ടോപ്സകോറര്‍. ഇന്ത്യയ്ക്കായി ജഡേജ നാലും ബുംമ്ര ഖലീല്‍ എന്നിവര്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണറായ കീറന്‍ പവലിനെ ആദ്യ ഓവറില്‍ നാലാം പന്തില്‍ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ വിന്‍ഡീനെ ഞെട്ടിക്കുകയായിരുന്നു. അടുത്ത ഓവറില്‍ ഷായ് ഹോപ്പിനെ ജസ്പ്രീത് ബുംമ്രയും പുറത്താക്കി.

സാമുവല്‍സിനെ( 38 പന്തില്‍ 24 റണ്‍സ് മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം) ജഡേജ കോഹ്ലിയുടെ കൈകളില്‍ എത്തിച്ചു. ഹെറ്റ്മെയര്‍( 11 പന്തില്‍ ഒന്‍പത് റണ്‍സ്) പവല്‍( 39 പന്തില്‍16 റണ്‍സ്) ഫാബിയാന്‍ അലന്‍(11 പന്തില്‍ നാല്), ജേസന്‍ ഹോള്‍ഡര്‍( 33 പന്തില്‍ 25) കീമോ പോള്‍ (18 പന്തില്‍ അഞ്ച്) കെമാര്‍ റോച്ച്(15 പന്തില്‍ അഞ്ച്), ഒഷെയ്ന്‍ തോമസ്(പൂജ്യം) എന്നിങ്ങനെയാണ് വിന്‍ഡീസ് നിരയിലെ വിക്കറ്റ് വീണത്.

ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. അതേസമയം വിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് കാര്യവട്ടത്ത് കളിക്കുന്നത്. ആഷ്ലി നഴ്സിനു പകരം ദേവേന്ദ്ര ബിഷുവും ചന്ദ്രപോള്‍ ഹേമരാജിനു പകരം ഓഷെയ്ന്‍ തോമസും ടീമിലുണ്ട്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News