• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 റൊണാള്‍ഡോയെ നേരിടാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ നിരാശ പ്രകടിപ്പിച്ച് ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ 

By Web Desk    October 4, 2018   
ronaldo, alison

ഇറ്റാലിയന്‍ ക്ലബ് റോമയില്‍ നിന്ന് ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ലിവര്‍പൂളിലെത്തുന്നത് കഴിഞ്ഞ ജനുവരിയിലാണ്. ആ സമയത്ത് ഒരു ഗോള്‍കീപ്പറുടെ ഏറ്റവുമുയര്‍ന്ന തുകക്കായിരുന്നു അലിസന്റെ  ട്രാന്‍സ്ഫര്‍ നടന്നത്. പിന്നീട് അത്‌ലറ്റിക് ബില്‍ബാവോയില്‍ നിന്നും ചെല്‍സിയിലേക്കു ചേക്കേറിയ കെപ ഈ റെക്കോര്‍ഡ് തിരുത്തി. ലിവര്‍പൂളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോഴും അലിസണ് ഒരു കാര്യത്തില്‍ കടുത്ത നിരാശയാണുള്ളത്. റയലില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്കു ചേക്കേറിയ റൊണാള്‍ഡോയെ നേരിടാനുള്ള അവസരം നഷ്ടപ്പെട്ടതിലാണ് താരത്തിനു നിരാശ. 

റൊണാള്‍ഡോയെ സീരി എയില്‍ നേരിടാന്‍ കഴിയാത്തതില്‍ എനിക്കു കടുത്ത നിരാശയുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ അതിനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മികച്ച കഴിവുകളുള്ള റൊണാള്‍ഡോ വിജയത്തിനു വേണ്ടി നടത്തുന്ന കഠിനാധ്വാനം പ്രശംസനീയമാണ്- അലിസണ്‍ പറഞ്ഞു. ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ നിരവധി ടീമുകള്‍ക്ക് കിരീടസാധ്യതയുണ്ടെന്നും കഴിഞ്ഞ സീസണില്‍ റോമയുടേതു പോലൊരു കുതിപ്പ് ഇത്തവണയും പ്രതീക്ഷിക്കാമെന്നും താരം പറഞ്ഞു. റൊണാള്‍ഡോ കൂടി ടീമിലെത്തിയതു കൊണ്ട് യുവന്റസ് കൂടുതല്‍ ശക്തരായെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ യുവന്റസ് ഡിബാലയുടെ ഹാട്രിക്ക് മികവില്‍ യങ്ങ് ബോയ്‌സിനെ തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. അതേ സമയം ഇന്നു രാത്രി മറ്റൊരു ഇറ്റാലിയന്‍ ക്ലബായ നാപോളിയെയാണ് ലിവര്‍പൂള്‍ നേരിടാനൊരുങ്ങുന്നത്. ആദ്യ മത്സരത്തില്‍ പിഎസ്ജിയെ തകര്‍ത്ത ലിവര്‍പൂള്‍ രണ്ടാം മത്സരത്തിലും വിജയം നേടി ഗ്രൂപ്പില്‍ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News