• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘പെണ്ണ്’ ‘സുന്ദരി’ ആയ കഥ; ഭാര്യ ശാന്തിയുടെ ചെറുകഥ ഹൃസ്വചിത്രമായൊരുക്കി ബിജിബാല്‍

By ANSA 11    January 5, 2019   
sundhari

പലരും സ്‌നേഹം പ്രകടിപ്പിക്കുന്നത് പലതരത്തിലാണ്. അകാലത്തില്‍ പൊലിഞ്ഞ് പോയ പ്രിയപത്‌നി ശാന്തിയുടെ ഓര്‍മകളുമായി ജീവിക്കുകയാണ് സംഗീത സംവിധായകന്‍ ബിജിബാല്‍. അടുത്തിടെ ഇറങ്ങിയ അദ്ദേഹത്തിന്റെ പല പ്രൊജക്ടുകളിലും ഭാര്യയുടെ സ്വാധീനം നന്നായി കാണാനും സാധിക്കും.എന്നാല്‍ ഓര്‍മകള്‍ മാത്രം ബാക്കി വെച്ചതില്‍ നിന്ന് ജീവിതത്തെ അതിജീവിപ്പിച്ചെടുക്കുകയാണ് അദ്ദേഹം. ഓര്‍മകള്‍ എല്ലാം എഴുതി താഴിട്ടുപൂട്ടി വെക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ലാ എന്നത് പലപ്പോഴും നമുക്ക് കാണാന്‍ സാധിക്കുന്ന ഒന്നാണ്.

ഭാര്യ ശാന്തി മോഹന്‍ദാസിന്റെ ചെറുകഥയെ ഹൃസ്വചിത്ര രൂപത്തില്‍ അവതരിപ്പിച്ചു കൊണ്ടാണ് ഇത്തവണ ബിജിബാല്‍ എത്തിയിരിക്കുന്നത്. ‘സുന്ദരി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം വളരെ ലളിതവും ഹൃദയസ്പര്‍ശിയുമാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. നര്‍ത്തകി കൂടിയായ ശാന്തി ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ എഴുതിയ കഥയ്ക്ക് മാതൃഭൂമിയുടെ ചെറുകഥാ മത്സരത്തില്‍ അന്ന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു.

ബിജിബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മകള്‍ ദയ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോധി സൈലന്റ് സ്‌കേപ്പ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉണ്ണിമായ എസ് മേനോന്‍, സംഗീത ശ്രീകാന്ത്, നന്ദു കര്‍ത്ത, റോസ് ഷെറിന്‍, അന്‍സാരി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.



 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News