• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫിഫ റാങ്കിംഗ്: ഒന്നാമത് ബെല്‍ജിയം; ഇന്ത്യ 97ല്‍ തന്നെ

By shahina tn    December 21, 2018   
belgium

2018 അവസാനിക്കാനിരിക്കെ ഫിഫ റാങ്കിംഗില്‍ വീണ്ടും ഒന്നാം സ്ഥാനം ഉറപ്പിച്ച് ബെല്‍ജിയം. ലോകചാമ്പ്യന്മാരായ ഫ്രാന്‍സാണ് രണ്ടാമത്. ലോക റാങ്കിംഗില്‍ മാറ്റമില്ലാതെ ഇന്ത്യ 97-ാം സ്ഥാനം നിലനിര്‍ത്തി. 2022 ലെ ലോകകപ്പിന് വേദിയാകുന്ന ഖത്തര്‍ 93-ാം സ്ഥാനത്തുമാണ്.

ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. ലോകകപ്പ് റണ്ണറപ്പായ ക്രൊയേഷ്യ നാലാമതാണ്. ഇംഗ്ലണ്ടും പോര്‍ച്ചുഗലുമാണ് യഥാക്രമം അഞ്ചും ആറും സ്ഥാനത്ത്. മെക്‌സിക്കോ 17-ാം സ്ഥാനത്തുണ്ട്. ഉറുഗ്വായ്, സ്വിറ്റ്‌സര്‍ലാന്റ്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നീ ടീമുകള്‍ ആദ്യപത്തില്‍ ഇടം നേടിയിട്ടുമുണ്ട്.

ലോക റാങ്കിംഗില്‍ ഏഷ്യയില്‍ നിന്നും ഉയര്‍ന്ന റാങ്കില്‍ എത്തിയത് ഇറാനാണ്. 29-ാം സ്ഥാനത്തു നില്‍ക്കുന്ന ഇറാന് ജനുവരിയില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ കളിക്കളത്തിലിറങ്ങാം. അതേസമയം, പട്ടികയില്‍ 23-ാം സ്ഥാനത്തുള്ള സെനഗലാണ് ആഫ്രിക്കയില്‍ നിന്നുള്ള മികച്ച ടീം.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News