• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
04:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി രണ്‍ജി പണിക്കറെ തെരഞ്ഞെടുത്തു

By ANSA 11    January 7, 2019   
renji-panikar

കൊച്ചി: ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി രണ്‍ജി പണിക്കറിനെ തെരഞ്ഞെടുത്തു. രണ്‍ജി പണിക്കര്‍, ജിഎസ് വിജയന്‍, സലാം ബാപ്പു എന്നിവരുടെ നേതൃത്ത്വത്തിലുള്ള 2019-21 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെയാണ് യൂണിയന്‍ എതിരില്ലാതെ തിരഞ്ഞെടുത്തത്. 

എറണാകുളം ടൗണ്‍ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. രണ്‍ജി പണിക്കര്‍ പ്രസിഡന്റായ യൂണിയനില്‍ ജിഎസ് വിജയനെ ജനറല്‍ സെക്രട്ടറിയായും, സലാം ബാപ്പുവിനെ ട്രഷററായും, ജീത്തു ജോസഫ്, ഒഎസ് ഗിരീഷ് എന്നിവരെ വൈസ് പ്രസിഡന്റ്മാരായും സോഹന്‍ സീനുലാല്‍ , ബൈജുരാജ് ചേകവര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, ഷാഫി, മാളു എസ് ലാല്‍, രഞ്ജിത്ത് ശങ്കര്‍, സിദ്ധാര്‍ത്ഥ ശിവ, ജി മാര്‍ത്താണ്ഡന്‍, ജയസൂര്യ വൈഎസ്, അരുണ്‍ ഗോപി, ലിയോ തദേവൂസ്മുസ്തഫ എംഎ, പികെ ജയകുമാര്‍, ഷാജി അസീസ് , ശ്രീകുമാര്‍ അരൂക്കുറ്റി എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News