• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
12:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഏഷ്യന്‍ ഗെയിംസ്; വെങ്കലം നേടി പുരുഷ സ്‌ക്വാഷ് ടിം

By Web Desk    August 31, 2018   
SQUASH TEAM

ജക്കാര്‍ത്ത;  ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടി പുരുഷ സ്‌ക്വാഷ് ടിം.  സെമിയില്‍ ഹോങ്കോങ്ങിനോടാണ് പുരുഷ ടിം  പരാജയപ്പെട്ടത്. ആദ്യം  ഇന്ത്യന്‍ വനിതാ ടീം മലേഷ്യയെ അട്ടിമറിച്ച് ഫൈനലില്‍ കടന്നിരുന്നു. ദീപിക പള്ളിക്കല്‍ - ജോഷ്ന ചിന്നപ്പ സഖ്യം ആണ് സ്വര്‍ണ പ്രതീക്ഷയുമായി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.

6 വര്‍ഷത്തെ ഇടവേളക്ക് ശേഷം രാജ്യത്തിന് സ്വര്‍ണം നേടി കൊടുക്കാന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഇന്ന് ജപ്പാനെ നേരിടും. 1982 ലെ ഗെയിംസില്‍ ആണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം അവസാനമായി സ്വര്‍ണ മെഡല്‍ നേടുന്നത്. വനിതാ ഹോക്കി ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ വര്‍ഷമാണ് 1982. പിന്നീട് ടീം ഫൈനലില്‍ എത്തുന്നത് 1998 ലാണ്. അന്ന് 2-1 നു അവര്‍ സൗത്ത് കൊറിയയോട് തോറ്റിരുന്നു. 2006 ലും 2014 ലും ഇന്ത്യക്ക് വെങ്കലം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 6:30നു ആണ് ഫൈനല്‍.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News