• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
02:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൂപ്പര്‍ കപ്പിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കം; ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തില്‍

By Web Desk    March 15, 2019   
football

സൂപ്പര്‍ കപ്പിന് ഇന്ന് ഭുവനേശ്വറില്‍ തുടക്കമാകും. യോഗ്യതാ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും. രാത്രി 8.30 നാണ് മത്സരം. രണ്ടാം മത്സരത്തില്‍ ഐലീഗിലെ യുവ നിരയായ ഇന്ത്യന്‍ ആരോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

പൂനെ സിറ്റിയും, മിനര്‍വ്വ പഞ്ചാബും തമ്മിലായിരുന്നു ഇന്നത്തെ ആദ്യ മത്സരം നടക്കേണ്ടതെങ്കിലും. മിനര്‍വ്വ പഞ്ചാബ് സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയില്‍ ഈ മത്സരം നടക്കാന്‍ സാധ്യതയില്ല.

അതേ സമയം ഐ എസ് എല്ലിലെ നിരാശ മറികടക്കാന്‍ സൂപ്പര്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ഇന്നത്തെ മത്സരം വിജയിച്ചാല്‍ മാത്രമേ ടീമിന് സൂപ്പര്‍ കപ്പിന്റെ അവസാന റൗണ്ടിലേക്ക് യോഗ്യത നേടാനാവൂ. ഐലീഗില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ആരോസിന്റെ വരവെങ്കില്‍ ഐ എസ് എല്ലിലെ ഒന്‍പതാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News