• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘ഖേലോ ഇന്ത്യ’ ഇന്ന് പൂനെയില്‍ ആരംഭിക്കും; 18 ഇന മത്സരങ്ങളിലായി 9000 ത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും

By ANSA 11    January 9, 2019   
india (1)

പൂനെ: യുവ കായിക മേളയായ ഖേലോ ഇന്ത്യ പൂനെയിലെ ബാലെവാഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്ന് തുടക്കം കുറിക്കും. വൈകുന്നേരം ആറ് മണിക്ക് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് ഉദ്ഘാടനം ചെയ്യും.

18 ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. 9000 ത്തിലധികം കായിക താരങ്ങളാണ് ഈ കായിക മാമാങ്കത്തില്‍ മത്സരാര്‍ത്ഥികളായി എത്തുന്നത്. മേളയുടെ ആദ്യ ദിനം തന്നെ അത്‌ലറ്റിക്‌സ് ആരംഭിക്കും. അണ്ടര്‍- 17, അണ്ടര്‍- 21 പ്രായപരിധിയിലുള്ള പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയുമായി നാല് വിഭാഗങ്ങളിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുന്നത്.

310 പേരടങ്ങുന്ന ടീം അംഗങ്ങളാണ് കേരളത്തില്‍ നിന്ന് മത്സരത്തില്‍ പങ്കെടുക്കാനായി പൂനെയില്‍ എത്തുന്നത്. 210 പേര്‍ ഇപ്പോള്‍ പൂനെയില്‍ എത്തിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ ശനിയാഴ്ചയോടെ എത്തും. 14 ഇനങ്ങളിലായാണ് കേരള ടീം മത്സരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച കായിക താരമായി തിരഞ്ഞെടുക്കപ്പെട്ട അപര്‍ണ റോയിയും ഇരട്ട സ്വര്‍ണം നേടിയ ആന്‍സി സോജന്‍, ഉഷ സ്‌കൂള്‍ താരമായ ജിസ്‌ന മാത്യു എന്നിവര്‍ ഇത്തവണയും മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News