• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രഞ്ജി ട്രോഫിയില്‍ മുത്തമിട്ട് വിദര്‍ഭ; സൗരാഷ്ട്രയെ കീഴടക്കിയത് 78 റണ്‍സിന്

By Web Desk    February 7, 2019   
Ranji-Trophy-Vidarbha

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയെ 78 റണ്‍സിന് പരാജയപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ട് വിദര്‍ഭ. വിദര്‍ഭ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കളത്തിലിറങ്ങിയ സൗരാഷ്ട്രയുടെ ഇന്നിംഗ്‌സ് 127 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

വിദര്‍ഭയുടെ കരുത്തുറ്റ ബൗളിംഗ് നിരയാണ് സൗരാഷ്ട്രയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്. വിദര്‍ഭയുടെ ആദിത്യ സര്‍വതെ ആറും അക്ഷയ് വാഖറെ മൂന്നും വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 11 വിക്കറ്റും 49 റണ്‍സും നേടിയ സര്‍വതെയാണ് കളിയിലെ താരം.

ഇത് രണ്ടാം തവണയാണ് വിദര്‍ഭ കിരീടം നേടുന്നത്. എന്നാല്‍ സൗരാഷ്ട്രയ്ക്ക ഇത് മൂന്നാമത്തെ ഫൈനല്‍ തോല്‍വിയാണ്. രഞ്ജി ട്രോഫി ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആറാമത്തെ ടീമാണ് വിദര്‍ഭ. മുംബൈ, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഡല്‍ഹി ടീമുകളാണ് മുമ്പ് കിരീടം നിലനിര്‍ത്തിയവര്‍.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News