• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബലാത്സംഗക്കേസ്: റോണാള്‍ഡോയ്‌ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

By shahina tn    January 15, 2019   
Ronaldo

പോര്‍ച്ചുഗീസ്: ബലാത്സഗം നടത്തിയെന്ന് ആരോപണം നേരിടുന്ന പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിളെടുക്കാന്‍ പോലീസ് വാറണ്ട് പുറപ്പെടുവിച്ചു. 2009ല്‍ റൊണാള്‍ഡോ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന കാതറിന്‍ മയോര്‍ഗയുടെ പരാതിയുടെ അന്വേഷണത്തിനിടെയാണ് പൊലീസിന്റെ നടപടി.

റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വാറണ്ട് ഇറ്റാലിയന്‍ അധികൃതര്‍ക്ക് അയച്ചതായി അമേരിക്കയിലെ ലാസ് വേഗസ് മെട്രോപോളിറ്റന്‍ പൊലീസ് വകുപ്പ് വ്യക്തമാക്കി. നിലവില്‍ യുഎന്‍എസിന് വേണ്ടി ഇറ്റലിയില്‍ കളിക്കുകയാണ് റൊണാള്‍ഡോ. മറ്റേതു ലൈംഗികാക്രമണ കേസിലും സ്വീകരിക്കുന്ന നടപടിയാണ് ഈ കേസിലും സ്വീകരിക്കുന്നതെന്ന് വേഗസ് പോലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് അറിയിച്ചു.

അതേസമയം 2009 ല്‍ ലാസ് വേഗസില്‍ നടന്ന കൂടിക്കാഴ്ച പരസ്പര സമ്മതത്തോടെയായിരുന്നുവെന്ന് റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കാതറിനുമായി അത്തരമൊരു ബന്ധമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ റൊണാള്‍ഡോയുടെ ഡിഎന്‍എയുമുണ്ടാകും. എന്നാല്‍ നടപടിക്രമം എന്ന നിലയിലാണ് പോലീസ് സാമ്പിള്‍ ചോദിച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. കാതറിന്റെ ആവശ്യപ്രകാരം ക്രിമിനല്‍ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് നേരത്തേ അറിയിച്ചിരുന്നു.

ബലാത്സഗം ചെയ്ത് അത് മറച്ചുവയ്ക്കാനായി തന്നെ നിര്‍ബന്ധിച്ച് ധാരണാ പത്രത്തില്‍ ഒപ്പു വെയ്പ്പിപിച്ചു എന്നാണ് കാതറിന്‍ മയോര്‍ഗയുടെ പരാതി. മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം ഡോളറിന്റെ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പായിരുന്നു അത്. നഷ്ടപരിഹാരമായി ഇനിയും  കൂടുതല്‍ തുക നല്‍കണമെന്നും കാതറിന്‍ ആവശ്യപ്പെടുന്നുണ്ട്. കാതറിന്റെ കേസ് വാസ്തവ വിരുദ്ധമെന്നാണ് റൊണാള്‍ഡോയുടെ പരാതി. ബലാത്സംഗം നടന്നിട്ടില്ലെന്ന് റൊണാള്‍ഡോ ആവര്‍ത്തിച്ചു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News