• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കായികതാരമായി രജീഷയുടെ 'ഫൈനല്‍സ് '

By Web Desk    March 14, 2019   
rajeesha

തിയറ്ററില്‍ മികച്ച വിജയത്തോടെ പ്രദര്‍ശനം തുടരുന്ന ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷാ വിജയന്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്.നവാഗതനായ അരുണ്‍ പി ആര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കായിക താരമായാണ് രജീഷ എത്തുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മണിയന്‍പിളള രാജുവിന്റെ മകന്‍ നിരഞ്ജാണ് ചിത്രത്തിലെ നായകന്‍. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.മണിയന്‍പ്പിളള രാജുവും പ്രജീവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് കൈലാസ് മേനോന്‍ ആണ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെളളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയതാരമായ നടിയാണ് രജിഷ വിജയന്‍ .ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നടി സന്ത്വമാക്കി. ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനമാക്കാരന്‍ എന്നിവയാണ് രജീഷ നായികയായ മറ്റു ചിത്രങ്ങള്‍.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News